ഡല്‍ഹി: ജീവന് വെടിയേണ്ടി വന്നാലും കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക നേതാവ് നരേന്ദ്ര ടികായത്ത്. ഡല്‍ഹി ഗാസിപൂര്‍ അതിര്‍ത്തിയില്‍ നടന്ന പ്രതിമാസ മഹാപഞ്ചായത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധം ആരംഭിച്ച് അഞ്ച് മാസം കഴിഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിയുടെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ കുത്തക മുതലാളിമാര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് അവര്‍ കര്‍ഷകര്‍ക്ക് പരിഗണന നല്‍കാത്തത്. മൂന്നു നിയമങ്ങളും ഇല്ലാതാക്കി വിളകള്‍ക്ക് താങ്ങുവില ഉറപ്പുവരുത്തുന്നതുവരെ കര്‍ഷകര്‍ സമരം തുടരും. കര്‍ഷകരുടെ സമരം തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി എന്നാല്‍ കര്‍ഷകരെ നിസ്സാരരായി കാണരുത്. ജീവന് പോയാലും സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് നരേന്ദ്ര ടികായത്ത് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 26-നാണ് കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചത്. സമരം അവസാനിപ്പിക്കാനായി സര്‍ക്കാര്‍ നിരവധി ഉപാധികള്‍ മുന്നോട്ട് വച്ചെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.