'മലപ്പുറത്തെ ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ച് പേര്‍ക്ക്’; കളക്ടര്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കണമെന്ന് പാര്‍വ്വതി

കൊവിഡ് സാഹചര്യത്തില്‍ മലപ്പുറത്തെ ആരാധനാലയങ്ങളില്‍ അഞ്ച് പേര്‍ മാത്രമെ പ്രവേശിക്കാവു എന്ന നിര്‍ദ്ദേശം പുനഃപരിശോധിക്കരുതെന്ന് നടി പാര്‍വ്വതി തിരുവോത്ത്. സംഭവത്തില്‍ വിവിധ മതനേതാക്കളുടെ ആവശ്യ പ്രകാരം പുനഃപരിശോധന നടത്താന്‍ തിങ്കളാഴ്ച യോഗം ചേരുമെന്ന് മലപ്പുറം കള്കടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചിരുന്നു. തിങ്കളാഴ്ച്ചത്തെ യോഗത്തിലും ആളുകളെ പരിമിതപ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറരുതെന്നാണ് പാര്‍വ്വതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അഭിപ്രായപ്പെട്ടത്.

‘മനുഷ്യരെന്ന നിലയില്‍ നമ്മുടെയും സഹ ജീവികളുടെയും ജീവന്‍ രക്ഷിക്കുക എന്ന മര്യാദയില്‍ നിന്നും കടമയില്‍ നിന്നും ഒരു മതത്തെയും ഒഴിവാക്കിയിട്ടില്ല. കൊവിഡിന്റെ ഭീകരമായ രണ്ടാം തരംഗമാണ് നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. തിങ്കളാഴ്ച്ചത്തെ യോഗത്തിന് ശേഷവും ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള മുന്‍ തീരുമാനത്തില്‍നിന്നും മലപ്പുറം കളക്ടര്‍ പിന്നോട്ടു പോകില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ദയവായി നല്ല കാര്യം ചെയ്യു...’ എന്നാണ് പാര്‍വതി കുറിച്ചത്.

ഇതിന് മുമ്പ് തൃശൂര്‍ പൂരം ആളുകളെ ഉള്‍പ്പെടുത്തി നടത്തുന്നതിലും താരം എതിര്‍പ്പ് അറിയിച്ചിരുന്നു. ‘ആരുടെ ഉത്സവമാണ് പൂരം? ആണുങ്ങളുടെ. നാനാജാതി മതസ്ഥരാര ആണുങ്ങളുടെ മാത്രം. കൊവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, വൃദ്ധര്‍ക്കും രോഗമുണ്ടാവുകയാണ് ഈ ആഘോഷം കൊണ്ട് ഉണ്ടാവാന്‍ പോകുന്നത്...’ എന്ന മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസയുടെ വാക്കുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പാര്‍വ്വതി എതിര്‍പ്പറിയിച്ചത്.

അതേസമയം, മലപ്പുറത്തെ ആരാധനാലയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ വിവിധ മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. ബിവറേജുകള്‍ക്കും കടകമ്പോളങ്ങള്‍ക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങള്‍ക്ക് അടിച്ചേല്‍പിക്കരുതെന്നാണ് ലീഗ് ജനറല്‍സെക്രട്ടറി കെപിഎ മജീദ്‌ പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More