'കൊവിഡ് തരംഗമല്ല, സുനാമിയാണ്'- ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. കൊവിഡിനെ നേരിടാന്‍ കേന്ദ്രം എന്ത് തയാറെടുപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. നാം കൊവിഡിനെ തരംഗമെന്ന് വിളിക്കുന്നു എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് സുനാമിയാണ്. ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ഓക്‌സിജന്‍ പ്രതിസന്ധി വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ട ഹരജികളില്‍ പ്രത്യേക വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ വിപിന്‍ സംഘിയും രേഖ പല്ലിയുമുള്‍പ്പെട്ട ബെഞ്ച് കൊവിഡിനെ സുനാമിയോട് ഉപമിച്ചത്.

മഹാമാരിമൂലം പ്രതിരോധശേഷി കുറഞ്ഞവര്‍ മരണപ്പെടാറുണ്ട്. എന്നാല്‍ രക്ഷിക്കാന്‍ കഴിയുമായിരുന്ന ആളുകള്‍ വരെ മരണപ്പെടുന്ന അവസ്ഥ ദയനീയമാണെന്നും കോടതി പറഞ്ഞു.

മെയ്, ജൂണ്‍ മാസങ്ങളില്‍ കൊവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുമെന്നും രാജ്യം ഏറ്റവും മോശമായ ഒരവസ്ഥയെ നേരിടാന്‍ തയാറാകണമെന്നും കേന്ദ്രത്തെ പ്രതിനിധീകരിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാന്‍ മേത്ത പറഞ്ഞു. പ്രധാനമന്ത്രിയും മറ്റെല്ലാവരും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാനും തീരുമാനമായിട്ടുണ്ട്. സാധ്യമായ ഇടങ്ങളില്‍ ഓക്‌സിജന്‍ ഉല്‍പാദനം നടത്തുന്നതിന്റെ സാധ്യത പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,786 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,624 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 1,66,10,481 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,38,67,997 പേര്‍ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 1,89,544 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിലവില്‍ 25,52,940 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്

Contact the author

Web Desk

Recent Posts

National Desk 21 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More