കൊവിഡ് ആന്റിബോഡി ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നത് സ്ത്രീകളില്‍: പഠനം

മുംബൈ: കൊവിഡിനെതിരായ ആന്‍റിബോഡികള്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നത് സ്ത്രീകളിലാണെന്ന് പഠനം.  മുംബൈയിലെ സിവിക് ബോഡി നടത്തിയ സെറോ സര്‍വ്വേയിലാണ് കണ്ടെത്തല്‍. ചേരികളില്‍ കൊവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കുറയുമ്പോള്‍ മറ്റ് മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് കൂടുകയാണെന്നും സര്‍വ്വേയില്‍ പറയുന്നു.

ആന്റീ ബോഡി കണ്ടെത്തുന്നതിനായി ആളുകളുടെ രക്തസാമ്പിളുകള്‍ പരിശോധിക്കുന്ന രീതിയാണ് സെറോ സര്‍വ്വേ. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തിയ സര്‍വ്വേ പ്രകാരം 37.5 ശതമാനമാണ് സ്ത്രീകളിലെ സെറോ പോസിറ്റിവിറ്റി അഥവാ ആന്റിബോഡി കൂടുതല്‍ ഉളളത് സ്ത്രീകളിലാണ്. പുരുഷന്‍മാരില്‍ 35.2 ശതമാനവുമാണുളളത്.

അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷത്തിലേക്ക്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,69,60,172 ആയി. 2767 പേര്‍ക്കാണ് ഇന്നലെ മാത്രം ജീവന്‍ നഷ്ടമായത്. രാജ്യത്ത കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,92,311 ആയി. 2,17,113 പേര്‍ രോഗമുക്തരായി. ഇതുവരെ രോഗമുക്തി നേടിയത് 1,40,85,110 പേരാണ്. 26,82,751 പേരാണ് നിലവില്‍ ചികിത്സയിലുളളത്.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More