ഡല്‍ഹിയിലെ ആശുപത്രികളില്‍ ഭക്ഷണം വിതരണം ചെയ്യുമെന്ന് സമരം ചെയ്യുന്ന കര്‍ഷകര്‍

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ക്ക് സഹായഹസ്തവുമായി സമരം ചെയ്യുന്ന കര്‍ഷകര്‍. ഡല്‍ഹിയിലെ ആശുപത്രികളിലേക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ചു നല്‍കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. നിലവില്‍ ഖാസിപ്പൂര്‍ അതിര്‍ത്തിയിലെ കര്‍ഷകര്‍ ഡല്‍ഹിയിലെ ബസ് ടെര്‍മിനലുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ആശുപത്രികളിലുമായി ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നുണ്ട്. സിംഗു അതിര്‍ത്തിയില്‍ ഭക്ഷണം വിതരണം ചെയ്യാനുളള ഒരുക്കങ്ങള്‍ നടന്നുവരുന്നതായും കര്‍ഷകര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ആര്‍ക്കെങ്കിലും ഭക്ഷണം ലഭിക്കാത്ത സ്ഥിതിയുണ്ടെങ്കില്‍ സംയുക്ത കിസാന്‍ യൂണിയനുമായി ബന്ധപ്പെടണമെന്ന് കര്‍ഷക സമിതി ആവശ്യപ്പെട്ടു. കര്‍ഷക പ്രതിഷേധം നടക്കുന്ന ദേശീയപാതകളിലൂടെ ഓക്‌സിജനടക്കമുളള അവശ്യ വസ്തുക്കളുമായി വരുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.

അതേസമയം, കേന്ദ്രത്തിന്റെ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം അഞ്ച് മാസം പിന്നിട്ടു. ഇതുവരെ കര്‍ഷകര്‍ക്ക് അനുകൂലമായ ഒരു തീരുമാനവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സമരം അവസാനിപ്പിക്കാനായി സര്‍ക്കാര്‍ നിരവധി ഉപാധികള്‍ മുന്നോട്ടുവച്ചെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

Contact the author

Web Desk

Recent Posts

National Desk 11 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More