മഹാമാരിക്കിടെ നടന്ന കുംഭമേളയില്‍ പങ്കെടുത്തത് 70 ലക്ഷം പേർ

കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമായതിനിടയില്‍ നടന്ന കുംഭമേളയില്‍ 70 ലക്ഷത്തോളം പേര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. കൊറോണ വൈറസ് സൂപ്പര്‍ സ്പ്രെഡറായി കുംഭമേളയെന്ന ആരോപണം ശക്തമാകുന്നതിന് പിന്നാലെയാണ് പങ്കെടുത്തവരുടെ എണ്ണം വാർത്താ ഏജൻസിയായ പിടിഐ പുറത്തുവിട്ടത്.

മേളയിൽ പങ്കെടുത്ത 2,600 തീർത്ഥാടകർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് നടത്തിയ രണ്ടു ലക്ഷം പേരിൽനിന്നാണ് ഇത്രയും പേർക്ക് രോഗം ബാധിച്ചത്. ഉത്തർപ്രദേശിൽനിന്നെത്തിയ ആരോഗ്യ ജീവനക്കാരുടെ സഹായത്തോടെ മൊത്തം 1,90,083 ടെസ്റ്റാണ് തങ്ങൾ നടത്തിയതെന്ന് ഹരിദ്വാറിലെ ചീഫ് മെഡിക്കൽ ഓഫീസർ എസ്‌കെ ഝാ പറഞ്ഞു. ഇതിൽ 2,642 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, കുംഭമേള പൂർത്തിയായതിന് പിന്നാലെ ഹരിദ്വാറിൽ കർഫ്യു പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. ഇന്നലെയാണ് മേളയുടെ അവസാന ചടങ്ങ് പൂര്‍ത്തിയായത്. അവസാന ചടങ്ങായ സഹി സ്നാൻ ആണ് ഇന്നലെ പൂര്‍ത്തിയായത്. നഗരത്തില്‍ ആവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളു. കർഫ്യു സമയത്ത് പുറത്തിറങ്ങുന്നതിന് വിലക്കുണ്ട്. ഹരിദ്വാർ, റൂർക്കേ, ലക്ഷർ, ഭഗവാൻപൂർ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

അതിനിടെ, പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. 4,01,993 പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 3523 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More