തപാല്‍ വോട്ടുകളുടെ എണ്ണം കൂടുതലായതിനാല്‍ അന്തിമ ഫലം വൈകും -ടിക്കാറാം മീണ

തിരുവനന്തപുരം: തപാല്‍ വോട്ടുകളുടെ എണ്ണം ഇത്തവണ കൂടുതലായതിനാല്‍ തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം അറിയാന്‍ വൈകുമെന്ന് കേരളത്തിന്റെ മുഖ്യ തരെഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. എന്നാല്‍ ആദ്യ ഫലങ്ങള്‍ രാവിലെ 10 മണിയോടെ അറിയാന്‍ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.

ഇത്തവണത്തെ ഫലം അതിവേഗത്തില്‍ എത്തിക്കാനുള്ള സജ്ജീകരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൃത്യമായ പരിശീലനം ലഭിച്ചതിനാല്‍ തപാല്‍ വോട്ടുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാവില്ലെന്നും  മുഖ്യ തരെഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

ഞായറാഴ്ച രാവിലെ 8 മണിയോടെ തപാല്‍ വോട്ടുകളും എട്ടര മണിയോടെ മെഷീന്‍ വോട്ടുകളും എണ്ണിത്തുടങ്ങും. 10.30 ഓടെ ആദ്യ റൌണ്ട് എണ്ണിപ്പൂര്‍ത്തിയാകും. ഇതോടെ ഫല സൂചനകള്‍ അറിഞ്ഞുതുടങ്ങും. 114 കേന്ദ്രങ്ങളിലായി 633 കൌണ്ടിംഗ് ഹാളുകളാണ് സജീകരിച്ചിരിക്കുന്നത്. ഇതില്‍ 106 ഹാളുകളില്‍ തപാല്‍ വോട്ടുകളാണ് എണ്ണുക. സംസ്ഥാനത്താകെ അഞ്ചു ലക്ഷത്തി എണ്‍പത്തിനാലായിരം തപാല്‍ ബാലറ്റുകളാണ് വിതരണം ചെയ്തിട്ടുള്ളത്.     

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച്ച

More
More
Web Desk 2 days ago
Keralam

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

More
More
Web Desk 3 days ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More
Web Desk 3 days ago
Keralam

നാസർ ഫൈസി പറയുന്നത് തന്നെയാണ് കാലങ്ങളായി സംഘപരിവാറും പറയുന്നത് - എം ബി രാജേഷ്

More
More
Web Desk 3 days ago
Keralam

യുവ ഡോക്ടറുടെ ആത്മഹത്യ; സഹപാഠി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍

More
More
Web Desk 4 days ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More