ആര്‍. ബാലകൃഷ്ണപ്പിളള; ജീവിതത്തില്‍ അഭിയിക്കാനറിയാത്ത അഭിനേതാവായ നേതാവ് - മൃദുല സുധീരന്‍

കൊട്ടാരക്കര: കേരളാ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന നേതാവാണ്‌ ആര്‍ ബാലകൃഷ്ണപ്പിളള. 'കൊട്ടാരക്കര മുതല്‍ കൊട്ടരക്കര വരെ' വളര്‍ന്ന പാര്‍ട്ടി എന്ന് വിളിപ്പേരുള്ള കേരളാ കോണ്‍ഗ്രസ് ബി എന്ന കൊച്ചു പാര്‍ട്ടിയുമായി അദ്ദേഹം ഇടതുവലതുമുന്നണികളില്‍ പലവട്ടം മന്ത്രിയും എം എല്‍ എയുമായി. എന്നും തനിക്ക് തോന്നുന്നത് നിര്‍ഭയം പറഞ്ഞ അഭിനേതാവുകൂടിയായ അഭിനയമറിയാത്ത നേതാവ് എന്നാണ് ആര്‍ ബാലകൃഷ്ണപ്പിളള വിശേഷിപ്പിക്കപ്പെട്ടത്. തന്‍റെ നാവ് കൊണ്ട് അപകടം പറ്റിയ നേതാവു കൂടിയാണ് പിള്ള. കുപ്രസിദ്ധമായ പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ കരുണാകരന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവേക്കെണ്ടിവന്നത് ഇതിന് ഉദാഹരണമാണ്. ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച പിള്ളക്ക് ഏകദേശം ഒരുവര്‍ഷം ജയിലും കഴിയേണ്ടിവന്നു. മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് ശിക്ഷ ഉറപ്പായത്. പിന്നീട് ഇടത്മുന്നണിയിലെത്തിയ ആര്‍ ബാലകൃഷ്ണപ്പിളളയെ മുന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ എന്ന സംവിധാനമുണ്ടാക്കി അതിന്‍റെ ചെയര്‍മാനാക്കി. ഈ പദവിയില്‍ തുടരുന്നതിനിടയിലാണ് 86-ാം വയസ്സില്‍ ആര്‍ ബാലകൃഷ്ണപ്പിളള അരങ്ങൊഴിയുന്നത്.

തിരുക്കൊച്ചി വിദ്യാര്‍ഥി ഫെഡറഷനായി മാറിയ തിരുവിതാംകൂര്‍ സ്റ്റുഡന്‍റ്സ് യുണിയന്‍ പ്രവര്‍ത്തകനായാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിമാറിയ ആര്‍ ബാലകൃഷ്ണപ്പിളള 1960-ല്‍ കെപിസിസി അംഗവും എഐസിസി അംഗവുമായി. അതേവര്‍ഷംതന്നെ കോണ്‍ഗ്രസ് ടിക്കറ്റില്‍ പത്തനാപുരത്തുനിന്നു മത്സരിച്ചു വിജയിച്ചു. ആ നിയമസഭിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി 25 കാരനായ ആര്‍ ബാലകൃഷ്ണപ്പിളള. പിന്നീട്  കൊട്ടാരക്കരയും അദ്ദേഹത്തിന്‍റെ തട്ടകമായി. മകനും നടനുമായ കെ.ബി ഗണേശ് കുമാര്‍ രാഷ്ട്രീയത്തിലെത്തിയപ്പോള്‍  പത്തനാപുരം അദ്ദേഹത്തിനു നല്‍കി പിള്ള കൊട്ടാരക്കര തന്‍റെ മണ്ഡലമായി നിലനിര്‍ത്തി.

ഒരേസമയം പഞ്ചായത്ത്‌ പ്രസിഡന്‍റ്, മന്ത്രി, എംപി എന്നീ സ്ഥാനങ്ങള്‍ വഹിച്ച നേതാവ് കൂടിയാണ് ആര്‍ ബാലകൃഷ്ണപ്പിളള. 1964 മുതല്‍ 1987 വരെ ഇടമുളയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്‌റായിരുന്ന ബാലകൃഷ്ണപ്പിളള 1971-നാണ് ലോക്‌സഭാംഗമാവുന്നത്. 1975-ല്‍ സി അച്യുതന്‍ മന്ത്രിസഭയില്‍ ഗതാഗതം ജയില്‍ വകുപ്പുകളുടെ ചുമതലയേറ്റാണ് അദ്ദേഹം മന്ത്രിയാവുന്നത്. 1980 ല്‍ നായനാര്‍ മന്ത്രിസഭയിലും 1982 ലെ കെ കരുണാകരന്‍ മന്ത്രിസഭയിലും വൈദ്യുതി മന്ത്രിയായിട്ടുണ്ട്. 1991-95 വരെ കരുണാകരന്‍ മന്ത്രിസഭയില്‍ ഗതാഗതവകുപ്പ് മന്ത്രി. പിന്നീട് വന്ന ആന്റണി മന്ത്രിസഭയിലും അദ്ദേഹം ഗതാഗതവകുപ്പ് കൈകാര്യം ചെയ്തു.1982-87 കാലഘട്ടത്തില്‍ വൈദ്യുതി മന്ത്രിയായിരിക്കെ നടത്തിയ ഇടമലയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് പിന്നീട് അദ്ദേഹത്തിനു ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നത്. അങ്ങനെ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യ മന്ത്രിയായി ആര്‍ ബാലകൃഷ്ണപ്പിളള മാറി. മകന്‍ കെബി ഗണേഷ് കുമാറിനെ രാഷ്ട്രീയത്തിലിറക്കിയ പിളള പിന്നീട് പലതവണ രാഷ്ട്രീയവിയോജിപ്പിന്റെ പേരില്‍ മകനെ ശത്രുപക്ഷത്താക്കി.

കൊട്ടാരക്കര വാളകത്ത് കീഴൂട്ട് രാമന്‍ പിളള, കാര്‍ത്യായനിയമ്മ ദമ്പതികളുടെ മകനായി 1934-ന് ജനിച്ച ബാലകൃഷ്ണപ്പിളള 1964-ല്‍ കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ് എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി കെ എം ജോര്‍ജ്ജ് രൂപീകരിക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തു. കേരളകോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു. ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാപക നേതാവ് കൂടിയാണ് ആര്‍ ബാലകൃഷ്ണപ്പിളള. 1979 ല്‍ പുറത്തിറങ്ങിയ 'ഇവള്‍ ഒരു നാടോടി',1980 ല്‍ പുറത്തിറങ്ങിയ 'വെടിക്കെട്ട് തുടങ്ങിയ സിനിമകളില്‍ ആര്‍ ബാലകൃഷ്ണപിള്ള അഭിയിച്ചിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More