തമിഴ്നാട്ടിൽ മാധ്യമ പ്രവർത്തകരെ മുൻ​ഗണനാവിഭാ​ഗത്തിൽ ഉൾപ്പെടുത്തും

മാധ്യമ പ്രവർത്തകരെ മുൻ​ഗണനാ വിഭാ​ഗത്തിൽ ഉൾപ്പെടുത്തുമെന്ന് നിയുക്ത തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു. കൊറോണ വൈറസിനെതിരായ മുൻ‌ഗണന വാക്സിനേഷൻ ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങൾക്കും തമിഴ്നാട്ടിലെ മാധ്യമപ്രവർത്തകർക്ക് ഇനിമുതൽ അർഹതയുണ്ടാകും.

പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ജോലി ചെയ്യുന്നവർ  ജീവൻ പണയം വെച്ചാണ് ജോലി ചെയ്യുന്നതെന്ന് എം കെ സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു. മുൻ‌ഗണനാ വിഭാ​ഗത്തിൽ ഉൾപ്പെടുന്നതിനാൽ മാധ്യമ പ്രവർത്തകർക്ക്  ഇതനുസരിച്ചുള്ള പ്രത്യേകാവകാശങ്ങൾ നൽകും," അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് -19 നെതിരായ പോരാട്ടത്തിൽ മുൻ​ഗണനാ വിഭാ​ഗത്തിൽ മാധ്യമ പ്രവർത്തകരെ ബീഹാർ, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ  ഉൾപ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് ബാധിച്ച് രാജ്യത്ത് നിരവധി മാധ്യമ പ്രവർത്തകരാണ് മരിച്ചത്. ഈ സാഹചര്യത്തിലാണ് വിവിധ സംസ്ഥാനങ്ങൾ മാധ്യമ പ്രവർത്തകരെ മുൻ​ഗണനാ വിഭാ​ഗത്തിൽ ഉൾപ്പെടുത്തിയത്. ആരോ​ഗ്യ പ്രവർത്തകർ, പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയവരാണ് മുൻ​ഗണനാ വിഭാ​ഗത്തിൽ നിലവിൽ ഉൾപ്പെടുന്നത്.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
National

23 കൊവിഡ് രോ​ഗികൾ ആശുപത്രിയിൽ നിന്ന് മുങ്ങി

More
More
Web Desk 11 hours ago
National

കോവിഡിന് പുതിയ മരുന്നുമായി ഡിആര്‍ഡിഒ- അടിയന്തിര ഉപയോഗത്തിന് അനുമതി

More
More
Web Desk 16 hours ago
National

അന്ന ജാർവിസിന്‍റെ അമ്മയുടെ ഓർമദിനം: അന്താരാഷ്ട്ര മാതൃദിനത്തിന്റെ ചരിത്രം

More
More
Web Desk 1 day ago
National

നെഹ്‌റു-ഗാന്ധി കുടുംബമുളളതുകൊണ്ടാണ് ഇന്ത്യ അതിജീവിക്കുന്നത്- ശിവസേന

More
More
Web Desk 1 day ago
National

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരത്തില്‍ പങ്കെടുത്ത 20 പേർ മരിച്ചു

More
More
Web Desk 1 day ago
National

ചലച്ചിത്ര മേഖലയിലെ 25,000 തൊഴിലാളികള്‍ക്ക് പ്രതിമാസം 1500 രൂപ വീതം നല്‍കും- സല്‍മാന്‍ ഖാന്‍

More
More