കെ ബാബുവിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: ബാബുവിന്റെ തെരഞ്ഞെടുപ്പ് ജയം അസാധുവാക്കണമെന്നാവശ്യപ്പട്ട് സിപിഎം ഹൈക്കോടതിയെ സമീപിക്കും. ശബരിമലയുടെ  പേരിൽ ബാബു വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനാമാണെന്നാണ് സിപിഎം ആരോപണം. വിശ്വാസം ചൂഷണം ചെയ്ത് വോട്ട് നേടിയതിന്റെ നിരവധി തെളിവുകൾ സിപിഎം ശേഖരിച്ചിട്ടുണ്ട്. സീൽ ഇല്ലാത്തതിന്റെ പേരിൽ പോസ്റ്റൽ വോട്ടുകൾ അസാധുവാക്കിയതും സിപിഎം കോടതിയിൽ ചോ​ദ്യം ചെയ്യും. ഇത്തരത്തിൽ 1071 വോട്ടുകൾക്കാണ് കൗണ്ടിം​ഗ് ഉദ്യോ​ഗസ്ഥർ റദ്ദാക്കിയത്. പോസ്റ്റൽ ബാലറ്റിൽ സീൽ ചെയ്യേണ്ടത് തെരഞ്ഞെടുപ്പ്  ഉദ്യോ​ഗസ്ഥരുടെ ചുമതലയാണെന്നാണ് സിപിഎം പറയുന്നത്. 

990 വോട്ടുകൾക്കാണ് സിറ്റിം​ഗ് എംഎൽഎ ആയ സ്വരാജ് തൃപ്പൂണിത്തുറയിൽ എം സ്വരാജ് പരാജയപ്പെട്ടത്. സ്വരാജിന്റെ പരാജയം വിശദമായി പരിശോധിക്കാൻ  സിപിഎം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്  യോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മികച്ച വിജയത്തിനിടയിലും സ്വരാജിന്റെയും മേഴ്സിക്കുട്ടിയമ്മയുടെയും പരാജയം സിപിഎമ്മിന് കല്ലുകടിയായിമാറിയ സാഹചര്യത്തിലാണ് നടപടി. 

ബിജെപി വോട്ട് മറിച്ചതാണ് പരാജയകാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ തോൽവി വിശദമായി അന്വേഷിക്കാൻ സിപിഎം തീരുമാനിച്ചത്. തൃപ്പൂണിത്തുറയിൽ കടുത്ത മത്സരത്തിൽ സ്വരാജിന് ജയിക്കാൻ കഴിയുമെന്നായിരുന്നു പാർട്ടി വിലയിരുത്തൽ.  ക ഴിഞ്ഞ തവണ നാലായിരത്തോളം വോട്ടിനാണ് സ്വരാജ് ജയിച്ചത്. മണ്ഡലത്തിൽ ബിജെപിക്ക് പതിനായിരത്തോളം വോട്ടുകൾക്കാണ് കുറഞ്ഞത്. ഈ വോട്ടുകൾ കെ ബാബുവിന് ലഭിച്ചെന്നാണ് സിപിഎമ്മിന്റെ ആരോപണം. വോട്ട് ചോർച്ച  അന്വേഷിക്കണമെന്ന് ബിജെപി സ്ഥാനാർത്ഥി കെഎസ് രാധാകൃഷ്ണനും ആവശ്യപ്പെട്ടിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More