പിണറായി സ്തുതി: യുഡിഎഫ് പ്രവർത്തകരോട് മാപ്പ് പറഞ്ഞ് ഫിറോസ് കുന്നുംപറമ്പിൽ

മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിൽ യുഡിഎഫ് പ്രവർത്തകരോട് ക്ഷമ ചോദിച്ച് തവനൂരിൽ പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ. സമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഫിറോസ് കുന്നുംപറമ്പിൽ ക്ഷമാപണം നടത്തിയത്. തവനൂരിലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് ഫിറോസ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് രം​ഗത്തെത്തിയത്. ഫിറോസിന്റെ നടപടിയിൽ യുഡിഎഫ് പ്രവർത്തകരിൽ നിന്ന് കനത്ത പ്രതിഷേധമാണ് ഉയർന്നത്. തവനൂരിൽ ജയത്തിനായി അധ്വാനിച്ച യുഡിഎഫ് പ്രവർത്തകരെ ഫിറോസ് അപമാനിച്ചെന്നായിരുന്നു പരാതി. ഇതിനെ തുടർന്നാണ് ഫിറോസ് വിശദീകരണവുമായി രം​ഗത്തെത്തിയത്. അതേ സമയം ഫിറോസിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്.

ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രിയപ്പെട്ട യുഡിഫ് പ്രവർത്തകരെ,

ഞാൻ ഏഷ്യാനെറ്റ്‌, 24ന്യൂസ്‌ എന്നിവക്ക് നൽകിയ 15മിനുട്ട് ഇന്റർവ്യൂ സ്വന്തം താല്പര്യപ്രകാരം അവർക്ക്‌ ഇഷ്ടപെട്ട 30 സെക്കന്റ് വീഡിയോ ആക്കി വലിയ രൂപത്തിൽ പ്രചരണം നടത്തുന്നുണ്ട്. ഈ തിരഞ്ഞെടുപ്പിൽ തവനുരിലെ യുഡിഫ് പ്രവർത്തകർ  നൽകിയ പിന്തുണയിൽ ആണ് 20ദിവസത്തോളം എനിക്ക് പ്രചരണം നടത്താനായത്. ഞാൻ മത്സരിച്ചത് ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ മഹാരഥന്മാർ മത്സരിച്ച കൈപ്പത്തി ചിഹ്നത്തിൽ ആണ്. ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ആണ് ഒന്നുമല്ലാത്ത എനിക്ക് തവനുരിൽ മത്സരിക്കാൻ സീറ്റ്‌ നൽകിയത്. കോൺഗ്രസ്‌ മുസ്ലിം ലീഗ് പ്രവർത്തകരും നേതാക്കളും എനിക്ക് താങ്ങും തണലുമായി നിന്നു. പലപ്പോഴും വീണു പോകുമെന്ന് കരുതുമ്പോഴും എനിക്ക് താങ്ങായി തണലായി അവർ ഉണ്ടായിരുന്നു.

കേരളത്തിലെ എൽഡിഎഫ് വിജയം  രാഷ്ട്രീയത്തിൽ വലിയ പരിചയം ഇല്ലാത്ത ഒരാൾ എന്ന നിലക്ക് ഞാൻ വിലയിരുത്തിയത് കിറ്റും പെൻഷനും നൽകിയത് കൊണ്ടാണ് എന്നാണ് തവനുരിലെ ജനങൾക്ക് ഞാൻ നൽകിയ ഒരു വാക്കുണ്ട് വിജയിച്ചാലും പരാജയപ്പെട്ടാലും നിങ്ങളിൽ ഒരാളായി ഞാൻ ഉണ്ടാകും എന്ന് അത് ഞാൻ ഉറപ്പ് നൽകുന്നു. തവനൂർ എന്നത് നമുക്ക് ഒരു ബാലികേറാമലയൊന്നും അല്ല. പൊതുപ്രവർത്തനവും സാമൂഹ്യപ്രവർത്തനവും നടത്താൻ നമുക്ക് ആർക്കും MLA ആകണം എന്നൊന്നും ഇല്ല. എന്റെ അറിവില്ലായ്മ മൂലവും രാഷ്ട്രീയ രംഗത്ത് ഒരു തുടക്കകാരൻ എന്ന നിലയിലും ഞാൻ നൽകിയ ഇന്റർവ്യൂ വലിയ രൂപത്തിൽ യുഡിഫ് പ്രവർത്തകർക്ക് ഉണ്ടായ വിഷമത്തിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More