ജേക്കബ് തോമസിനെ എ.ഡി.ജി.പി-യായി തരംതാഴ്ത്തി

ഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പി-യായി തരംതാഴ്ത്തി. മെയ് 31-ന് വിരമിക്കാനിരിക്കെ  ജേക്കബ് തോമസിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ നോട്ടീസ് നൽകി. തരംതാഴ്ത്തിക്കൊണ്ടുള്ള നോട്ടീസ്  ജേക്കബ് തോമസ് കൈപറ്റി. സർവ്വീസ് ചട്ടലംഘനവുമായി ബന്ധപ്പെട്ട് നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടർന്നാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. സർക്കാറിന്‍റെ അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചതും, സർക്കാർ ഉദ്യോഗസ്ഥൻമാർക്ക് ചേരാത്ത വിധം സർക്കാരിനെതിരെ ജേക്കബ് തോമസ് നടത്തിയ വിമർശനങ്ങളും സർവ്വീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതാണ് കടുത്ത നടപടിക്ക് വഴിവെച്ചത്. 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ' എന്ന ആത്മകഥാപരമായ പുസ്തകത്തിലൂടെ ജേക്കബ് തോമസ് വിവിധ സർക്കാർ വകുപ്പുകൾക്കെതിരെ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. തുടർന്ന് ഗവൺമെന്‍റിന്‍റെ    വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിൽ മാധ്യമങ്ങളോട് പലവട്ടം പ്രതികരിക്കുകയും ചെയ്തിരുന്നു.

എല്‍.ഡി.എഫ് സർക്കാർ അധികാരമേറ്റയുടനെ വിജിലൻസിന്‍റെ തലപ്പത്തെത്തിയ ജേക്കബ് തോമസ് ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയുമായി നല്ല ബന്ധമാണ് പുലർത്തിയിരുന്നത്. പിന്നീട് ഓഖി ദുരന്തത്തിന് പിന്നാലെ സർക്കാരിനെതിരെ നടത്തിയ പരാമർശങ്ങളാണ് ബന്ധം വഷളാക്കിയത്. തുടർന്ന് പല സമയത്തായി ലീവിൽ പോയ ജേക്കബ് തോമസിനെ പൊലീസിന്‍റെ മുഖ്യ ചുമതലകളിൽനിന്ന് മാറ്റി മെറ്റൽ ആൻറ് സ്റ്റീൽസിൽ നിയമിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിരുന്നു. ഇതിനെതിരെയും അദ്ദേഹം പരസ്യ പ്രതികരണം നടത്തിയിരുന്നു. 

സർക്കാരിന് വഴങ്ങാൻ തയ്യാറാകാതിരുന്ന ജേക്കബ് തോമസിന്‍റെ രീതികളാണ് കടുത്ത നടപടിയിൽ കലാശിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ ഇത്തരത്തിൽ കടുത്ത നടപടി സ്വീകരിക്കുന്നത്. 1985 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 21 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More