നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ധനസഹായത്തിന് ലോക്ക് ഡൌണിന് ശേഷം അപേക്ഷിക്കാം

തിരുവനന്തപുരം: കൊവിഡ്‌ രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ധനസഹായത്തിന് അപേക്ഷിക്കാം. നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 1000 രൂപ വീതമാണ്  ധനസഹായം ലഭിക്കുക. 2020 ല്‍ ധനസഹായം ലഭിച്ച തൊഴിലാളികള്‍ക്ക് പുതുതായി അപേക്ഷ സമര്‍പ്പിക്കാതെ തന്നെ അവരവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ധനസഹായം ലഭിക്കും.

2020 ല്‍ ധനസഹായം ലഭിക്കാത്ത തൊഴിലാളികളും പുതുതായി ധനസഹായത്തിന് അപേക്ഷിക്കുന്നവരും നിശ്ചിത മാതൃകയില്‍ അപേക്ഷ തയ്യാറാക്കി അതോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് കോപ്പി, അസ്സല്‍ ക്ഷേമനിധി ഐ ഡി കാര്‍ഡ് എന്നിവ സഹിതം അപേക്ഷിച്ചാല്‍ ഈ വര്‍ഷത്തെ ധനസഹായം ലഭിക്കും. അപേക്ഷ ലോക്ഡൗണിന് ശേഷം ജില്ലാ ഓഫീസില്‍ സ്വീകരിക്കുന്നതാണ്. 

ഇന്നലെ മാത്രം കേരളത്തില്‍ കൊവിഡ്‌ സ്ഥിരീകരിച്ചിരിക്കുന്നത് 32762 ആളുകള്‍ക്കാണ്. 48413 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഇന്നലെ മാത്രം സംസ്ഥാനത്ത് കൊവിഡ്‌ ബാധിച്ച് മരിച്ചത് 112 ആളുകളാണ്. സംസ്ഥാനത്ത് ഇതുവരെ ആകെ മരണം 6724 ആണ്. കൊവിഡ്‌ മുക്തരായാല്‍ 3 മാസത്തിന് ശേഷം മാത്രമേ വാക്സിന്‍ സ്വീകരിക്കാന്‍ പാടുള്ളുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.


Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More