വ്യാജരേഖ ചമച്ച കേസിൽ ബിജെപി വക്താവ് സംപിത് പാത്രക്ക് ഛത്തീസ്​ഗഡ് പൊലീസിന്റെ നോട്ടീസ്

കോൺ​ഗ്രസിനെതിരെ വ്യാജരേഖ ചമച്ചെന്ന പരാതിയിൽ ബിജെപി വക്താവ് സംപിത് പാത്രക്ക് ഛത്തീസ്​ഗഡ് പൊലീസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് റായ്പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

എഐസിസി ​ഗവേണ വിഭാ​ഗത്തിന്റെ ലെറ്റർ ഹെഡ് വ്യാജമായി നിർമിച്ചെന്ന പരാതിയിലാണ് സംപീത് പാത്ര, മുൻ മുഖ്യമന്ത്രി രമൺ സിം​ഗ് എന്നിവർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. എൻഎസ് യുഐ സംസ്ഥാന പ്രസിഡന്റ് ആകാശ് ശർമായാണ് ഇരുവർക്കും എതിരെ പരാതി നൽകിയത്. നേരിട്ടോ ഓൺലൈൻ വഴിയോ സംപീതിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

വ്യാജവാർത്ത സൃഷ്ടിച്ച് വിവിധ വിഭാ​ഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചെന്നാണ് എൻഎസ് യുഐ പരാതിയിൽ പറയുന്നത്. കൊവിഡ് പ്രതിരോധത്തിലെ പരാജയം മറച്ചുവെക്കാനായി, വ്യാജമായി നിർമിച്ച രേഖകളുമായി കോൺ​ഗ്രസിനെതിരെ പ്രചാരണം നടത്തിയെന്ന് ആകാശ് ശർമ പറഞ്ഞു. വ്യാജരേഖ ചമക്കൽ, സമാധാനം തകർക്കൽ, കിംവതന്തി പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേ സമയം കോൺ​ഗ്രസിന്റെ നീക്കം മുഖം രക്ഷിക്കാനാണെന്ന് മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ബ്രിജ്മോഹൻ അ​ഗർവാൾ പറഞ്ഞു. പ്രധാനമന്ത്രിയെയും രാജ്യത്തെയും അപകീർത്തിപ്പെടുത്താനാണ് ടൂൾകിറ്റിലൂടെ കോൺ​ഗ്രസ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.


Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More