ദലിതരുടെ വീടുകൾ തീ വെച്ച് നശിപ്പിച്ചു

പാട്ന: ബിഹാറിലെ പൂർണിയയിൽ ദലിതരുടെ വീടുകൾ തീ വെച്ച് നശിപ്പിച്ചു. മെയ് 19-ന് രാത്രി നിയമാത്പൂർ ഗ്രാമത്തിലെ  ദലിത് സമുദായത്തിലെ അംഗങ്ങളുടെ വീടുകളിലാണ് ആക്രമണമുണ്ടായത്. 100-ലധികം വരുന്ന അക്രമകാരികള്‍ ജനങ്ങളെ  മർദ്ദിക്കുകയും വീടുകൾക്ക് തീയിടുകയുമാണ്‌ ചെയ്തത്. ഈ ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. 

മെയ് 20-ന് ബെയ്‌സി പോലീസ് സ്റ്റേഷനിൽ മൂന്ന് എഫ്‌ഐആർ ഈ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൂർണ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ പിടികൂടാൻ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. 

ഇരകളും ആക്രമണകാരികളും പൂർണിയയിലെ ബെയ്‌സി ഖപ്‌ദ പഞ്ചായത്തിന്‍റെ പരിധിയിൽ വരുന്ന താമസക്കാരാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പൂർണ സംഭവത്തിൽ അക്രമികൾ നാട്ടുകാരല്ലെന്ന് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചരണം വ്യാജമാണെന്നും ഭരണക്കൂടം വ്യക്തമാക്കി.

സംഭവസ്ഥലം സന്ദർശിച്ച ബിജെപി നേതാക്കൾ ദലിത് വീടുകളിൽ ആക്രമണം നടത്തിയത് പ്രാദേശിക മുസ്ലീങ്ങളാണെന്ന് ആരോപിച്ചു. ആക്രമണകാരികളെയെല്ലാം ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇരകൾക്ക് ഒരു കുടുംബത്തിന്  9,800 രൂപ വെച്ച് നല്‍കുമെന്നും, അക്രമിക്കപ്പെട്ടവര്‍ക്ക്  പാർപ്പിടത്തിനും ഭക്ഷണത്തിനുമുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭരണകൂടം പറഞ്ഞു.

Contact the author

Web News

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More