കവി പ്രഭാവര്‍മ്മക്ക് മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയായി മൂന്നാം അങ്കം

തിരുവനന്തപുരം: കവിയും ഗാനരചയിതാവും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയായി വീണ്ടും നിയമിക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് പ്രഭാവര്‍മ്മക്ക് ഈ അവസരം കൈവരുന്നത്. 1996 -ലെ നായനാര്‍ മന്ത്രിസഭയിലും ഒന്നാം പിണറായി മന്ത്രിസഭയിലും ഇതേ തസ്തികയില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് പ്രഭാവര്‍മ്മ രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് പതിവില്‍ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രിയുടെ പ്രസ്‌ സെക്രട്ടറിക്ക് മുകളില്‍ ഒരു മാധ്യമ ഉപദേഷ്ടാവ് കൂടിയുണ്ടായിരുന്നു. ജോണ് ബ്രിട്ടാസ് വഹിച്ച ആ സ്ഥാനത്ത് ഇത്തവണ ആരും നിയമിക്കപ്പെട്ടില്ല. ബ്രിട്ടാസ് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ അദ്ദേഹം പുതുതായി നോമിനേറ്റു ചെയ്യപ്പെടാതിരുന്നത്. ആ കുറവ് നികത്താനെന്നോണം ഇത്തവണ ദേശാഭിമാനി റെസിഡന്‍റ് എഡിറ്റര്‍ പി എം മനോജിനെ മുഖ്യമന്ത്രിയുടെ പ്രസ്‌ സെക്രട്ടറിയും പ്രഭാവര്‍മ്മയെ മാധ്യമ സെക്രട്ടറിയുമായിട്ടാണ് നിയമിച്ചിട്ടുള്ളത്. 

ദേശാഭിമാനിയുടെ ഡല്‍ഹി ബ്യൂറോ ചീഫ്, റെസിഡന്‍റ് എഡിറ്റര്‍, കൈരളി ന്യൂസ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രഭാവര്‍മ്മ, കേരളാ സാഹിത്യ അക്കാദമി പ്രസിഡന്‍റും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായിരുന്നു. മാധ്യമ രംഗത്ത് ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള സംസ്ഥാന അവാര്‍ഡ്, രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങിനുള്ള കെ സി സെബാസ്റ്റ്യന്‍ പുരസ്കാരം, കെ മാധവന്‍ കുട്ടി പുരസ്കാരം, മീഡിയ ട്രസ്റ്റ് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. 

മലയാളത്തിലെ പ്രമുഖ കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മക്ക് കേന്ദ്ര, കേരളാ സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം, വൈലോപ്പിള്ളി അവാര്‍ഡ്, ആശാന്‍ പ്രൈസ്, ഉള്ളൂര്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൂന്നുതവണ മികച്ച ചലച്ചിത്ര ഗാനരചനക്കുള്ള സംസ്ഥാന അവാര്‍ഡും രണ്ടുതവണ നാടകഗാന രചനക്കുള്ള സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്." ശ്യാമമാധവം' എന്ന കാവ്യാഖ്യായികയാണ് അദ്ദേഹത്തെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരത്തിന് അര്‍ഹനാക്കിയത്.  ശ്യാമമാധവത്തിനു പുറമേ കനല്‍ചിലമ്പ്, രൌദ്രസാത്വികം എന്നീ കാവ്യാഖ്യായികകളും 10 ലധികം കാവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരുവല്ലയിലെ കടപ്രയില്‍ 1959 -ല്‍ ജനിച്ച പ്രഭാവര്‍മ്മ  ചങ്ങനാശ്ശേരി എന്‍ എസ് എസ് ഹിന്ദു കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നിയമത്തില്‍ ബിരുദവും നേടിയിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തങ്ങളിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More