ആശുപത്രിയിലുള്ള കൊവിഡ് രോ​ഗിയുടെ ആരോ​ഗ്യനില അറിയിക്കണമെന്ന ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നോട്ടീസ്

ഡല്‍ഹി: ആശുപത്രിയിൽ ചികിത്സയിലുള്ള കൊവിഡ് രോ​ഗിയുടെ ആരോ​ഗ്യവിവരം ബന്ധുക്കളെ ദിവസവും അറിയിക്കണമെന്ന ഹർജിയിൽ കേന്ദസർക്കാറിനും ഡൽഹി സർക്കാറിനും ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. ചീഫ് ജസ്റ്റിസ് ഡി. എൻ. പട്ടേൽ, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. നിലവിൽ  ഡിസ്ചാർജ് ചെയ്യുമ്പോൾ മാത്രമാണ് രോ​ഗിയുടെ വിവരങ്ങൾ ബന്ധുക്കൾ അറിയുന്നത്. രോ​ഗികളുടെ ചികിത്സാ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്  ആവാസ് ട്രസ്റ്റിന്റെ ഭാരവാഹിയായ അഭയ് ജെയിനാണ് ഹൈക്കോടതിയെ സമീപിച്ചത്.

ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട രോഗിയുടെ അവസ്ഥയെക്കുറിച്ച്  കുടുംബാംഗങ്ങൾക്കോ പരിചാരകർക്കോ ദിവസേന വിവരം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. രോ​ഗവിവരം ബന്ധുക്കളെ അറിയിക്കാതെ ചികിത്സ തുടരുന്നത്  ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ ഗുരുതരമായ ലംഘനമാണെന്ന് ട്രസ്റ്റിന് വേണ്ടി ഹാ​ജരായ അഭിഭാഷകൻ റിഷാബ് ജെയിൻ വ്യക്തമാക്കി. രോ​ഗിയുടെ വിവരങ്ങൾ അറിയാൻ ബന്ധുക്കൾ ആശുപത്രിക്ക് പുറത്ത് കാത്തുനിൽക്കുന്നത് വ്യാപകമാണ്. രോ​ഗിയുട വിവരം ബന്ധുക്കളെ അറിയിക്കുന്നതിനുള്ള കൃത്യമായ നയം രൂപീകരിക്കുന്നത് രോ​ഗ വ്യാപനം കുറക്കാൻ സഹായിക്കുമെന്നും ട്രസ്റ്റ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രോ​ഗികളുടെ വിവരങ്ങൾ ലഭിക്കാത്തത് നിരവധിയായ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ഹർജിയിലുണ്ട്. ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചതിൽ വസ്തുതയുണ്ടെന്ന് വിലയിരുത്തിയ ശേഷമാണ് ഇത് സംബന്ധിച്ച് കൃത്യമായ നയം രൂപീകരിക്കാൻ കേന്ദ്ര സർക്കാറിനോട് കോടതി ആവശ്യപ്പെട്ടത്.

Contact the author

Web Desk

Recent Posts

National Desk 17 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 22 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More