സംസ്ഥാനത്ത് ജൂണ്‍ 3 ന് കാലവര്‍ഷം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ 3 ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ  മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ കേരളത്തില്‍ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച അഞ്ചു ജില്ലകളിലും തിങ്കളാഴ്ച മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കുമാണ് സാധ്യത. അതേസമയം, കേരളതീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കുമെന്നും, മണ്‍സൂണ്‍ കാറ്റ് ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തീരപ്രദേശങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 50 കിലോമീറ്റര്‍ വേഗതിയില്‍ കാറ്റു, 3.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരദേശത്ത് താമസിക്കുന്നവര്‍ മുന്‍കരുതലെടുക്കണം. ഞായറാഴ്ചയും തിങ്കളാഴ്ചയും സമാന കാലാവസ്ഥയായിരിക്കുമെന്നും കാലവസ്ഥ നിരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.  മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. ഇന്ന് മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആദ്യം നല്‍കിയ മുന്നറിയിപ്പ്.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

ഒമിക്രോണ്‍ വകഭേദം; കേരളം അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

More
More
Web Desk 16 hours ago
Keralam

കേരളത്തെ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമാക്കിയത് ഉമ്മന്‍ചാണ്ടിയുടെ ഭരണം- രമേശ് ചെന്നിത്തല

More
More
Web Desk 18 hours ago
Keralam

ഹലാല്‍ വിവാദം: പ്രത്യേക വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി

More
More
Web Desk 19 hours ago
Keralam

സഹകരണ സംഘങ്ങള്‍ 'ബാങ്ക്' എന്ന പദം ഉപയോഗിക്കരുത് - ആര്‍ ബി ഐ

More
More
Web Desk 20 hours ago
Keralam

എറണാകുളം - അങ്കമാലി അതിരൂപതക്ക് പഴയ രീതിയില്‍ കുര്‍ബാന അര്‍പ്പിക്കാം

More
More
Web Desk 23 hours ago
Keralam

മോഡലുകളുടെ മരണം: സൈജൂ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു

More
More