ഫസ്റ്റ് ബെല്‍ എട്ടരയ്ക്ക്; മൂന്നരലക്ഷം കുട്ടികള്‍ ഇന്ന് ഒന്നാം ക്ലാസിലേക്ക്

തിരുവനന്തപുരം: മൂന്നരലക്ഷം കുട്ടികള്‍ ഇന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കും. രാവിലെ 8.30 ന് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി നിര്‍വഹിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തന്നെയാണ് ഇത്തവണയും. വിക്ടേഴ്‌സ് ചാനലിലൂടെയാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. മുന്‍വര്‍ഷത്തെ ക്ലാസുകളില്‍ ആവശ്യമായ ഭേദഗതി വരുത്തി കൂടുതല്‍ ആകര്‍ഷകമായിട്ടാകും ഈ വര്‍ഷത്തെ സംപ്രേഷണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രവേശനോത്സവത്തോട് അനുബന്ധിച്ചു കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ വ്യത്യസ്ത മേഖലകളിലെ വിദഗ്ദ്ധർ ഉൾപ്പെടുന്ന പ്രവേശനോത്സവ പരിപാടികൾ ഇന്ന് സംപ്രേഷണം ചെയ്യും. രാവിലെ 11 മണിമുതല്‍ യുഎന്‍ ദുരന്തനിവാരണ വിഭാഗത്തലവന്‍ മുരളി തുമ്മാരുക്കുടി, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യല്‍ പോളിസി ഉപദേഷ്ടാവ് പീയുഷ് ആന്റണി എന്നിവര്‍ കുട്ടികളോട് സംസാരിക്കും. ഉച്ചയ്ക്ക് ശേഷം ചൈല്‍ഡ് സൈക്യാട്രിസ്റ്റ് ജയപ്രകാശുമായുള്ള തസ്തമയ ഫോണ്‍ ഇന്‍ പരിപാടിയും ഉണ്ടായിരിക്കും. നാളെമുതല്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ആരംഭിക്കും.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

ഒമിക്രോണ്‍ വകഭേദം; കേരളം അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

More
More
Web Desk 15 hours ago
Keralam

കേരളത്തെ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമാക്കിയത് ഉമ്മന്‍ചാണ്ടിയുടെ ഭരണം- രമേശ് ചെന്നിത്തല

More
More
Web Desk 17 hours ago
Keralam

ഹലാല്‍ വിവാദം: പ്രത്യേക വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി

More
More
Web Desk 18 hours ago
Keralam

സഹകരണ സംഘങ്ങള്‍ 'ബാങ്ക്' എന്ന പദം ഉപയോഗിക്കരുത് - ആര്‍ ബി ഐ

More
More
Web Desk 19 hours ago
Keralam

എറണാകുളം - അങ്കമാലി അതിരൂപതക്ക് പഴയ രീതിയില്‍ കുര്‍ബാന അര്‍പ്പിക്കാം

More
More
Web Desk 22 hours ago
Keralam

മോഡലുകളുടെ മരണം: സൈജൂ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു

More
More