ഹോളിവുഡില്‍ വീണ്ടും കൊവിഡ് 19 ബാധ

ഹോളിവുഡില്‍ വീണ്ടും കൊവിഡ് 19 ബാധ. ഹോളിവുഡ് നടനും നിര്‍മാതാവുമായ ഇദ്രിസ് എല്‍ബയ്ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചിരിക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സ് സീരീസിലെ നടനായ ഹിവ്ജുവിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇരുവരും സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് രോ​ഗവിവരം അറിയിച്ചത്.

കൊവിഡ്19 സ്ഥിരീകരിച്ചെന്നും ഇപ്പോള്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയുമാണെന്നാണ് ക്രിസ്റ്റഫര്‍ ഹിവ്ജു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയതിരിക്കുന്നത്. വൈറസ് തടയാന്‍ വേണ്ടതെല്ലാം ചെയ്യാനും താരം ആവശ്യപ്പെടുന്നു.

ട്വിറ്റര്‍ വീഡിയോ വഴിയാണ് 47 കാരനായ നടന്‍ ഇദ്രിസ് എല്‍ബ തനിക്ക് കൊവിഡ്19 സ്ഥിരീകരിച്ചെന്നറിയിച്ചത്. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്നും എന്നാല്‍ കൊവിഡ് പിടിപെടാനുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ താന്‍ സ്വയം ഐസൊലേഷനില്‍ കഴിഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

നേരത്തെ നടന്‍ ടോം ഹാങ്ക്‌സിനും ജെയിംസ് ബോണ്ട് ചിത്രത്തിലെ നായിക ഒള്‍ കുര്യലെന്‍കൊ എന്ന നടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോ​ഗവിവരം ടോം ഹാങ്ക്സ് തന്നെയാണ് വിവരം പുറത്തുവിട്ടത്.  പുതിയ സിനിമയുടെ ഭാ​ഗമായി ഓസ്ട്രേലിയയിലാണ് ടോം ഹാങ്ക്സ്. എൽവിസ് പ്രസ്ലിയുടെ ജീവിതം ആധരമാക്കി നിർമിക്കുന്ന സിനിമാ ഷൂട്ടിം​ഗിനായാണ് ടോം ഹാങ്ക്സ് സിഡ്നിയിൽ എത്തിയത്.ഭാര്യക്ക് ക്ഷീണം അനുഭവപ്പെട്ടിരുന്നു, രണ്ടു പേർക്കും ജലദോഷവും ശരീരവേദനയും ഉണ്ട്, കൊറോണ പരിശോധനയിൽ ഫലം പോസിറ്റീവാണെന്ന് 63 കാരനായ ടോംഹാങ്ക്സ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. പൊതുജന ആരോ​ഗ്യവും സുരക്ഷയും മുൻനിർത്തി ആവശ്യമുള്ള അത്രയും കാലം ഐസൊലേഷനിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Contact the author

web desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More