നേപ്പാള്‍: പതഞ്ജലിയുടെ കൊവിഡ് മരുന്ന് തട്ടിപ്പെന്ന് നേപ്പാള്‍. പതഞ്ജലിയുടെ കൊവിഡ് പ്രതിരോധ മരുന്നാണ് കൊറോണില്‍ കിറ്റുകള്‍ . കൊറോണയെ പ്രതിരോധിക്കാന്‍ ഈ കിറ്റുകള്‍ക്ക് സാധിക്കില്ലെന്നാണ് നേപ്പാൾ ആയുര്‍വേദ, ബദല്‍ മരുന്നുകളുടെ വകുപ്പ് വ്യക്തമാക്കുന്നത്. തിങ്കളാഴ്ച് മുതല്‍ ഈ മരുന്നുകളുടെ വിതരണം നേപ്പാളില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട് നല്കിയ കിറ്റുകൾ ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനാലാണ് നടപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പതഞ്ജലിയുടെ കിറ്റുകള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നടത്തിയ പ്രസ്താവനയും നേപ്പാള്‍ ആരോഗ്യവകുപ്പ് ചൂണ്ടി കാണിക്കുന്നുണ്ട്. കൊവിഡിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട കൊറോണില്‍ കിറ്റുകള്‍ രോഗവ്യാപനം തടയുവാന്‍ സഹായിച്ചില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
നേരത്തെ ഭൂട്ടാനിലും കൊറോണില്‍ കിറ്റുകളുടെ വിതരണം നിര്‍ത്തിവെച്ചിരുന്നു. ഭൂട്ടാന്റെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയായിരുന്നു കിറ്റുകളുടെ വിതരണം നിർത്തിവെച്ചത്. ഇതിന്റെ പിന്നാലെയാണ് നേപ്പാളും തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.