സോണിയയും രാഹുലും കൊവിഡ് വാക്സിൻ എടുക്കാത്തതിൽ ആരോപണവുമായി കേന്ദ്രമന്ത്രി

ഡല്‍ഹി: കോൺ​ഗ്രസ് പ്രസിഡന്റ് സോണിയാ​ ഗാന്ധിക്കും രാഹുൽ ​ഗാന്ധിക്കും ഇന്ത്യൻ നിർമിത കൊവിഡ് വാക്സിനിൽ വിശ്വാസമില്ലെന്ന ആരോപണവുമായി കേന്ദ്ര പാർലമെന്ററി കാര്യമന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ളാദ് ജോഷി. അതു കൊണ്ട് തന്നെ ഇരുവരും ഇതുവരെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് എടുത്തിട്ടില്ലെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു. 

ജനുവരിയിൽ രാജ്യത്ത് കൊവിഡിനെതിരെ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചത് മുതൽ കോൺ​ഗ്രസ് നേതാക്കൾ വാക്സിന്റെ ഫലപ്രാപ്തിയെ കുറിച്ച്  സംശയം ഉന്നയിക്കുകയാണ്. തനിക്ക് കിട്ടിയ വിവരം അനുസരിച്ച് ഇരുവരും ഇതുവരെ വാക്സിൻ എടുത്തിട്ടില്ല. സോണിയക്കും രാഹുലിനും ഇന്ത്യൻ വാക്സിനിൽ വിശ്വാസമില്ലാത്തതിനാലാകാം വാക്സിൻ എടുക്കാത്തത്- പ്രഹ്ലാദ് ജോഷി ആരോപിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാക്സിന്റെ വിതരണത്തിനും സംഭരണത്തിനും കേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ജൂൺ 21 മുതലായിരിക്കും പുതിയ സംവിധാനം നിലവിൽ വരിക. 25 ശതമാനം വാക്സിൻ സ്വകാര്യമേഖലക്ക് ലഭ്യമാക്കാനും കേന്ദ്ര സർക്കാര് പ്രഖ്യാപിച്ചിട്ടുണ്ട്. 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ നൽകാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ പുതിയ വാക്സിൻ നയം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കോൺ​ഗ്രസ് നേതാക്കൾക്കെതിരെ ആരോപണവുമായി കേന്ദ്രമന്ത്രി രം​ഗത്തെത്തിയത്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More