ജയ്പൂര്‍: രാജസ്ഥാനില്‍ ഡോ. ബിആര്‍ അംബേദ്ക്കറുടെ പോസ്റ്ററൊട്ടിച്ച് ദളിത് യുവാവിനെ തല്ലികൊന്നു. ഭീം ആദ്മി പ്രവര്‍ത്തകനായ വിനോദ് ബാംനിയയാണ് ഒബിസി സമുദായക്കാരുടെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിനോദ് തന്റെ വീടിനുമുന്നില്‍ അംബേദ്ക്കറുടെ ചിത്രം പതിപ്പിച്ചതാണ് ഇതര സമുദായത്തിലെ ആളുകളെ പ്രകോപിപ്പിച്ചത്. ജൂണ്‍ 5-നാണ് വിനോദ് ആക്രണത്തിനിരയായത്. ഗുരുതരമായി പരുക്കേറ്റ യുവാവ് ശ്രീഗംഗാനഗറിലെ ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്.
സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ രണ്ടുപേര്‍ക്കെതിരെ ജാതിയതിക്ഷേപം നടത്തിയതിന് നേരത്തേ വിനോദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അനില്‍ സിഹാഗ്, രാകേഷ് സിഹാഗ് എന്നിവര്‍ക്കെതിരെയാണ് വിനോദ് പരാതി നല്‍കിയത്. ഹനുമാന് ശ്ലോകങ്ങളടങ്ങിയ നോട്ടീസ് സ്കൂളുകളില്‍ വിതരണം ചെയ്യുന്നതടക്കമുളള വിഷയങ്ങളില്‍ വിനോദ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏപ്രില്‍ 14-ന് അംബേദ്കര്‍ ജയന്തിയുടെ ഭാഗമായി വീടിനുമുന്നില്‍ പതിപ്പിച്ച അംബേദ്കറുടെ പോസ്റ്റര്‍ അനിലും രാകേഷുമുള്പ്പെട്ട സംഘം കീറിക്കളഞ്ഞിരുന്നു. പഞ്ചായത്തിന്റെ മധ്യസ്ഥതയിലാണ് പ്രശ്നം പരിഹരിച്ചത്. അക്രമികളുടെ കുടുംബാംഗങ്ങള്‍ അവര്‍ക്കുവേണ്ടി മാപ്പുപറയുകയും ചെയ്തിരുന്നു. ജൂണ്‍ 5-ന് വിനോദിനെ ഹോക്കി സ്റ്റിക്കുകളുമായെത്തിയ അക്രമിസംഘം മര്‍ദ്ദിക്കുകയായിരുന്നു. വിനോദിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നുവെന്ന് വിനോദിന്റെ ബന്ധുവും ദൃസാക്ഷിയുമായ മുകേഷ് പറഞ്ഞു.