കേരളത്തിന്റെ അന്ന രാജം മൽഹോത്ര- വനിതാ ഐഎഎസ് ഓഫീസറായ ആദ്യ ഇന്ത്യക്കാരി

മലയാളിയായ അന്ന രാജം മൽഹോത്രയാണ് ഇന്ത്യയിലെ ആദ്യ വനിതാ ഐഎഎസ് ഓഫീസര്‍. സമൂഹത്തില്‍ നിലനിന്നിരുന്ന അസമത്വത്തിനെതിരെയും, ലിംഗ അനീതികൾക്കെതിരെയും പോരാടിയ സ്ത്രീ കൂടിയാണ് അന്ന രാജം. ആദ്യത്തെ വനിതാ ഐ‌എ‌എസ് ഉദ്യോഗസ്ഥ, കേന്ദ്രസർക്കാരിൽ സെക്രട്ടേറിയൽ പദവി വഹിച്ച ആദ്യ വനിത എന്നീ ബഹുമതികളും അന്നം രാജത്തിനു  സ്വന്തമാണ്. 

1927 ജൂലൈ 17- ന് കേരളത്തിലെ നിരണം ഗ്രാമത്തില്‍ ജനിച്ച അന്നക്ക് ബുദ്ധിമുട്ടുകള്‍ക്കിടയിലും ഐഎഎസ് ഓഫീസറുടെ കുപ്പായം അണിയാന്‍ സാധിച്ചു. മദ്രാസ്‌ സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദമെടുത്തു. 1950-ലാണ്  സിവില്‍ സര്‍വ്വീസ് പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്. എഴുത്ത് പരീക്ഷ അന്ന പാസായെങ്കിലും 1951- ല്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ നിന്ന് നിരാശാജനകമായ പെരുമാറ്റം അനുഭവപ്പെട്ടെങ്കിലും ഐഎഎസ് ഓഫീസര്‍ എന്ന സ്വപ്നത്തിന് അതൊന്നും തടസമായിരുന്നില്ല.   

ഐഎഎസ് പരീശിലനത്തിനത്തിന് ശേഷം മുഖ്യമന്ത്രി സി. രാജഗോപാലാചാരിയുടെ കീഴിലായിരുന്നു ആദ്യ നിയമനം. ക്രമസമാധാനം കൈകാര്യം ചെയ്യാന്‍ അന്നയ്ക്ക് കഴിയില്ല എന്ന് തോന്നിയ അദ്ദേഹം ഒരു ജില്ലാ സബ് കളക്ടറുടെ ചുമതലയ്ക്ക് പകരം സെക്രട്ടേറിയറ്റിൽ ഒരു പോസ്റ്റാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ തന്‍റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്ന അന്ന ആ തീരുമാനത്തിന് വഴങ്ങിയില്ല. അങ്ങനെ ഹൊസൂർ ജില്ലയിൽ ആദ്യ വനിതാ സബ് കളക്ടറായി അന്ന നിയമിക്കപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏഴ് മുഖ്യമന്ത്രിമാരുടെ കീഴിൽ സേവനമനുഷ്ഠിക്കാൻ അന്നയ്ക്ക് സാധിച്ചു. കൂടാതെ, 1982 -ൽ ഏഷ്യാഡ് പദ്ധതിയിൽ രാജീവ് ഗാന്ധിയുമായി ചേർന്ന് അന്ന പ്രവർത്തിച്ചു.  ഇന്ദിരാഗാന്ധിക്കൊപ്പവും അന്ന സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നവിമുംബൈ നവസേവയിലെ ജവാഹർലാൽ നെഹ്റു തുറമുഖ നിർമാണമാണ് അവരുടെ ഏറ്റവും ശ്രദ്ധേമായ പദ്ധതി. അത് വിജയകരമായി പൂർത്തിയാക്കിയതിന് അവർക്ക് പദ്മഭൂഷൻ ലഭിച്ചു. സഹപ്രവർത്തകനും പിന്നീട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണറായിരുന്ന ആർ.എൻ. മൽഹോത്രയെയാണ് അന്ന വിവാഹം ചെയ്തത്. 2018 സപ്തംബർ 17 -നാണ് അന്ന മരിക്കുന്നത്. 

Contact the author

Web Desk

Recent Posts

National Desk 1 day ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More