ഡല്‍ഹി: കോണ്‍ഗ്രസ് നേതൃമാറ്റം നടത്തിയ രീതിയിലെ അതൃപ്തി രാഹുലിനെ അറിയിച്ചതായി ഉമ്മന്‍ചാണ്ടി. കേരളത്തില്‍ ഹൈക്കമാന്‍ഡ് എടുത്ത തീരുമാനങ്ങളിലെ അതൃപ്തി നിലനില്‍ക്കെയായിരുന്നു ഉമ്മന്‍ ചാണ്ടിയും രാഹുല്‍ ഗാന്ധിയുമായുളള കൂടിക്കാഴ്ച്ച. രാഹുലിനോട് തനിക്ക് പറയാനുളള കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം അത് ഉള്‍ക്കൊണ്ടിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഗ്രൂപ്പുകളെ മറികടന്ന് നേതൃമാറ്റത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതില്‍ അതൃപ്തിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. തീരുമാനങ്ങള്‍ നടപ്പിലാക്കിയ രീതിയില്‍ ചില തെറ്റുകളുണ്ടായിട്ടുണ്ട്. ഹൈക്കമാന്‍ഡ് തീരുമാനത്തെക്കുറിച്ചോ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആളുകളെക്കുറിച്ചോ ആര്‍ക്കും പരാതിയില്ല. അതെല്ലാം ഹൈക്കമാന്‍ഡിന്റെ അധികാരപരിധിയില്‍പ്പെട്ട കാര്യങ്ങളാണ്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോവും. അതിന് എല്ലാവിധ പിന്തുണകളുമുണ്ടാവുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കേരളത്തില്‍ ഹൈക്കമാന്‍ഡ് എടുത്ത തീരുമാനങ്ങളിലെ അതൃപ്തിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നേരത്തേ രമേശ് ചെന്നിത്തലയുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.