എം. സി. ജോസഫൈന്‍ സാഹചര്യസമ്മര്‍ദ്ദം മൂലം പ്രതികരിച്ചതാവാം- എം. എ. ബേബി

തിരുവനന്തപുരം: എം. സി. ജോസഫൈന്‍ പ്രത്യേക സാഹചര്യത്തില്‍ സമ്മര്‍ദ്ദം മൂലം പ്രതികരിച്ചതാവാമെന്ന് സിപിഎം പൊളിറ്റ് ബ്യുറോ അംഗം എം. എ. ബേബി. എന്നാല്‍ ജോസഫൈന്‍ പറഞ്ഞതിനെ ഒരുതരത്തിലും അംഗീകരിക്കാന്‍ പറ്റില്ലെന്നും എം. എ. ബേബി പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ജോസഫൈന്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചില്ലെന്നും അവര്‍ സ്ഥാനം ത്യജിച്ച് നല്ലൊരു മാതൃകയാണ് കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കാണിക്കേണ്ട ശ്രദ്ധയും മാനുഷിക പരിഗണനയുമെല്ലാം അറിയുന്നയാളാണ് ജോസഫൈന്‍. പ്രത്യേക സാഹചര്യത്തില്‍ സമ്മര്‍ദ്ദം മൂലം അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. അത് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. അത് മനസിലാക്കിയതിനാലാണ് അവര്‍ മാപ്പ് പറഞ്ഞതെന്നും എം. എ. ബേബി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസാരിക്കുമ്പോള്‍ എങ്ങനെ പെരുമാറണം, ഭാവം എന്തായിരിക്കണം എന്നതു സംബന്ധിച്ച് പൊതുസമൂഹത്തിന് വലിയൊരു പാഠമായിരിക്കണം ഇത്. സമൂഹത്തിനും എല്ലാ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉപദേശമാണിതെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ പരിപാടിയില്‍ ഭര്‍തൃപീഡനത്തെക്കുറിച്ച് പരാതിപ്പെട്ട യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പിന്നീട് പാര്‍ട്ടി യോഗം ചേരുകയും ജോസഫൈന്‍ രാജി വെക്കുകയുമായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More