ആനി ശിവയെ പെൺകുട്ടികൾ മാതൃകയാക്കണമെന്ന് കെ. സുധാകരൻ

പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ജീവിത വിജയം കൈവരിച്ച വർക്കല സ്റ്റേഷനിലെ എസ്ഐ ആനി ശിവക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അഭിനന്ദനം. ഒരോ പെൺകുട്ടിയും ആനി ശിവയെ മാതൃകയാക്കണമെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു. പുരുഷമേധാവിത്വ സമൂഹത്തിൽ തന്റെ കാലിടറിയിട്ടും, അവഗണിക്കപ്പെട്ടിട്ടും ആ സാഹചര്യങ്ങളോടെല്ലാം പൊരുതി ആനി ശിവ സ്വന്തമാക്കിയ ഈ നേട്ടം ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പ്രചോദനമാകുന്നതാണെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

കെ സുധാകരന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം 

വർക്കല പോലീസ് സ്റ്റേഷനിൽ സബ്ബ് ഇൻസ്പക്ടർ ആയി ചാർജ് എടുക്കുന്ന ആനി ശിവ ഉൾക്കരുത്തുള്ള സ്ത്രീകളുടെ പ്രതീകമാണ്. ഭർത്താവിൻ്റെ പീഡനം സഹിക്കാനാവാതെ പത്തൊൻപതാം വയസ്സിൽ കൈക്കുഞ്ഞുമായി തെരുവിലേക്കിറക്കേണ്ടി വന്ന പെൺകുട്ടി. ജീവിക്കുവാൻ വേണ്ടി നാരങ്ങാ വെള്ളവും ഐസ്ക്രീമും ഒക്കെ വിറ്റു നടന്നിരുന്ന അതേ വർക്കലയിൽ നിയമപാലനത്തിനായി അവൾ നിയോഗിക്കപ്പെട്ടിരിക്കുന്നു. ഓരോ പെൺകുട്ടികളും മാതൃക ആക്കേണ്ട വിജയം.

പുരുഷമേധാവിത്വ സമൂഹത്തിൽ തന്റെ കാലിടറിയിട്ടും, അവഗണിക്കപ്പെട്ടിട്ടും ആ സാഹചര്യങ്ങളോടെല്ലാം പൊരുതി ആനി ശിവ സ്വന്തമാക്കിയ ഈ നേട്ടം ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പ്രചോദനമാകുന്നതാണ്. 

ഡോ. അംബേദ്കർ പറഞ്ഞത് പോലെ, സമൂഹത്തിന്റെ പുരോഗതി നിർണയിക്കുന്നത് സ്ത്രീകൾ കൈവരിച്ച പുരോഗതിയുടെ അളവിലാണ്. പ്രതിസന്ധികളോട് കോംപ്രമൈസ് ചെയ്യാഞ്ഞതിന്  കേരളത്തിൻ്റെ പെൺകരുത്തായ ആനി ശിവയ്ക്ക് ബിഗ് സല്യൂട്ട്!

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More