ഡല്‍ഹി: കേന്ദ്രത്തിന്റെ കൊവിഡ് വാക്സിന് വിതരണത്തെ ചോദ്യം ചെയ്ത രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ആരോഗ്യമന്ത്രി ഹര്‍ഷ് വര്ദ്ധന്. ജൂലൈയിലെ വാക്സിന് വിതരണത്തെക്കുറിച്ച് താന്‍ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു, അത് വായിക്കാതെയായിരുന്നു രാഹുലിന്റെ പ്രതികരണം എന്ന് ഹര്‍ഷ് വര്ദ്ധന് ട്വീറ്റ് ചെയ്തു. 'ജൂലൈ വന്നു എന്നിട്ടും വാക്സിന് വന്നില്ല' എന്ന രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്നലെ ജൂലൈ മാസത്തിലെ വാക്സിന് വിതരണത്തെക്കുറിച്ചുളള വസ്തുതകള്‍ പുറത്തുവിട്ടിരുന്നു. എന്താണ് രാഹുല്‍ ഗാന്ധി ജിയുടെ പ്രശ്നം? അദ്ദേഹം ഇതൊന്നും വായിക്കുന്നില്ലേ ? അദ്ദേഹത്തിന് ഇതൊന്നും മനസിലാകുന്നില്ലേ? അഹങ്കാരത്തിന്റെയും അജ്ഞതയുടെയും വൈറസിന് വാക്സിനില്ല. കോണ്‍ഗ്രസ് നേതൃമാറ്റത്തെക്കുറിച്ച് ചിന്തിക്കണം' എന്നായിരുന്നു ഹര്‍ഷ് വര്‍ദ്ധന്റെ ട്വീറ്റ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബിജെപി സര്‍ക്കാരിന്റെ കൊവിഡിനെ കൈകാര്യം ചെയ്യുന്ന രീതിയെയും വാക്സിന് പോളിസിയെയും നിരന്തരം വിമര്‍ശിക്കുന്നയാളാണ് രാഹുല്‍ ഗാന്ധി. നിലവില്‍ ഇന്ത്യയില്‍ 36 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തിട്ടുളളത്. എന്നാല്‍ ജനസംഖ്യയുടെ ആകെ നാല് ശതമാനം മാത്രമാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുളളത്.