സുനന്ദാ പുഷ്കര്‍ കേസ്: തരൂരിന് മേല്‍ കുറ്റം ചുമത്തുന്നതില്‍ വിധി പറയുന്നത് മാറ്റി വെച്ചു

ഡല്‍ഹി: സുനന്ദാ പുഷ്കര്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും, എം.പിയുമായ ശശി തരൂരിനെ പ്രതി ചേര്‍ക്കുന്നതില്‍ വിധി പറയുന്നത് ദില്ലി റോസ് അവന്യൂ കോടതി മാറ്റിവെച്ചു. സാങ്കേതിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ളതിനാലാണ് വിധി പ്രസ്താവിക്കുന്നത് മാറ്റി വെച്ചത്. 

തരൂരിനെതിരെ കൊലപാതക കുറ്റമോ, ആത്മഹത്യാ കുറ്റമോ ചുമത്തണമെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. എന്നാല്‍ സുനന്ദയുടെ മരണം ആത്മഹത്യയോ, കൊലപാതകമോ അല്ല. സംഭവം നടക്കുന്നതിന്‍റെ മുന്‍പ് ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സുനന്ദ രോഗി ആയിരുന്നുവെന്നാണ് തരൂരിന്‍റെ അഭിഭാഷകന്‍ വാദിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സുനന്ദയുടെ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെയും, മാധ്യമപ്രവര്‍ത്തക നളിനി സിംഗിന്‍റെയും, തരൂരിന്‍റെ സഹായിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് കുറ്റ പത്രം തയ്യാറാക്കിയത്. 2014 ജനുവരി പതിനേഴിനായിരുന്നു ഡല്‍ഹിയിലെ ഹോട്ടൽ മുറിയിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തരൂരിന്റെ ഔദ്യോഗിക വസതി നവീകരിക്കുന്നതിനാല്‍ ഇരുവരും ഹോട്ടലിലായിരുന്നു കഴിഞ്ഞിരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More