ചെന്നൈ: ഗവര്‍ണര്‍ നിയമനപട്ടികയില്‍ എന്തുകൊണ്ട് സ്ത്രീകളെ ഉള്പ്പെടുത്തിയില്ലായെന്ന ചോദ്യവുമായി ബിജെപി നേതാവ് ഖുശ്ബു. രാഷ്ട്രപതിയെ ട്വീറ്റ് ചെയ്താണ് ഖുശ്ബു ചോദ്യം ഉന്നയിച്ചിരിക്കുന്നത്.
'ബഹുമാനപ്പെട്ട സാര്‍, ഒരു സംസ്ഥാനത്തിന്റെയും ഗവർണർ പദവിയിലേക്ക് അർഹതയുള്ള ഒരു വനിതയെപ്പോലും അങ്ങേക്ക് കണ്ടെത്താനായില്ലേ? എന്തുകൊണ്ടാണ് ഈ വിവേചനം? ഈ നടപടി വേദനാജനകമാണ്'. പുതിയ ഗവർണർമാരുടെ പട്ടിക പങ്കുവെച്ചു കൊണ്ടാണ് ഖുശ്ബു ചോദ്യം ഉന്നയിച്ചിരിക്കുന്നത്.
കോൺഗ്രസ് ദേശീയ വക്താവായിരുന്ന ഖുശ്ബു കഴിഞ്ഞവർഷമാണ് ബിജെപി യിൽ ചേർന്നത്. കോണ്‍ഗ്രസില്‍ തനിക്ക് അര്‍ഹമായ പ്രാധാന്യം നല്കുന്നില്ലയെന്ന് ആരോപിച്ചാണ് രാജി സമര്‍പ്പിച്ചത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക