ഓണ്‍ലൈന്‍ ഗെയിം കുട്ടികളുടെ മാനസികനിലയെ തകര്‍ക്കുമെന്ന് പഠനം. ഭാവിയില്‍ ഗുരുതര പ്രശ്നങ്ങള്‍ക്ക് ഫ്രീ ഫയര്‍ പോലുള്ള ഗെയിമുകള്‍ വഴിയൊരുക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. എതിരാളികളെ അക്രമിച്ച് കീഴ്പ്പെപ്പെടുത്തി മുന്നേറാനുള്ള ത്വര പുതു തലമുറയിലേക്ക് കുത്തിവെക്കുകയാണ് പബ്ജി, ഫ്രീ ഫയര്‍ പോലുള്ള ഓണ്‍ലൈന്‍ ഗെയിം ചെയ്യുന്നത്. ഇത് സാമൂഹികമായി വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
കേരളത്തില്‍ 8 വയസിനും 15 വയസിനുമിടയിലുള്ള 40 ശതമാനം കുട്ടികള്‍ ഇതു പോലുള്ള ഗെയിമുകളില്‍ വ്യാപൃതരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വളരുന്ന കുട്ടികളുടെ മാനസിക നില തന്നെ തെറ്റിക്കാന്‍ ഇത്തരം കളികള്‍ക്ക് കഴിയുമെന്നാണ് വിദഗ്ദാഭിപ്രായം. ഗെയിമില്‍ വ്യാപൃതരായി മനോനില തെറ്റുന്നതിന്റെ ഭാഗമായാണ് ആത്മഹത്യയടക്കമുള്ള കാര്യങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നിലവിലെ സാഹചര്യത്തില്‍ ഇവയെ വിലക്കാന്‍ നിയമങ്ങള്‍ കൊണ്ട് സാധിക്കില്ല. മാതാപിതാക്കളുടെ ഇടപെടലും, കുട്ടികള്‍ക്കുള്ള ബോധവത്കരണവുമാണ് ഗെയിമുകളുടെ പിടിയില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ പര്യാപ്തമായുള്ളത്.