മലപ്പുറം: മലപ്പുറം പച്ചീരിയില്‍ മഹാവിഷ്ണു ക്ഷേത്രത്തിനുമുന്നില്‍ വച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ലക്സിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് വി. ടി. ബല്‍റാം. പിണറായി വിജയന്‍ കേരളത്തിന്റെ ദൈവം എന്നായിരുന്നു ഫ്ലക്സിലെ പ്രധാന വാചകം. 'രണ്ട് പ്രതിഷ്ഠയാണവിടെ, ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു. രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍' എന്നായിരുന്നു വി. ടി. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
'ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. 'കേരളത്തിന്റെ ദൈവം' എന്നാണ് ഫ്ലക്സില്‍ എഴുതിയിരുന്നത്. പിണറായി വിജയന്റെ വലിയ ചിത്രത്തോടൊപ്പമാണ് ഫ്ലക്സിലെ വാചകങ്ങള്‍. ക്ഷേത്രകവാടത്തിനു സമീപം കാണിക്കവഞ്ചിക്ക് പിന്നിലായാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
പാര്‍ട്ടിയില്‍ വ്യക്തിപൂജ പാടില്ലെന്ന സെക്രട്ടറിയേറ്റിന്റെ കര്‍ശന നിര്‍ദേശമുണ്ട്. അതിനിടയില്‍ ക്ഷേത്രപരിസരത്ത് പിണറായി വിജയന്‍ ദൈവമാണെന്ന് എഴുതി കണ്ട ഫ്‌ളക്‌സ് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.