കൊവിഡ്-19: യുഎഇയില്‍ രണ്ട് പേർ കൂടി മരിച്ചു

കോവിഡ്19  ബാധിച്ച് യുഎഇയില്‍  രണ്ട് പേർ കൂടി മരിച്ചു.  കോവിഡ്19 ദുബായിൽ ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു.  രോ​ഗം മൂലം ​ഗൾഫ് മേഖലയിൽ മരിച്ചവരുടെ എണ്ണം 3 ആയി. യൂറോപ്പിൽ സന്ദർശനം നടത്തിയ 78 കാരനാണ് മരിച്ച ഒരാൾ. മരിച്ച രണ്ടാമത്തെയാൾ വിദേശിയാണ്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.  മരണ വിവരം യു എ ഇ ആരോ​ഗ്യ മന്ത്രാലയമാണ് പുറത്തുവിട്ടത്. മരിച്ചവർക്ക് മറ്റ് രോ​ഗങ്ങളാൽ അവശത അനുഭവിക്കുന്നവരാണ്.

കോവിഡ്19 മൂലം ബഹ്റിനിലാണ് ആദ്യമരണം റിപ്പോർട്ട ചെയ്തത്. ഇറാനിൽ സന്ദർശനം നടത്തിയ 65 കാരിയാണ് മരിച്ചത്. ജനുവരി 29 നാണ് യുഎഇയിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 140 പേർക്കാണ്  യുഎഇയിൽ  രോ​ഗം സ്ഥിരീകരിച്ചത്. ഇവരിൽ പത്തു ശതമാനത്തോളം ഇന്ത്യക്കാരാണ്. രോ​ഗ വ്യാപനം തടയാൻ യുഎഇയിലേക്കുള്ള എല്ലാ ​ഗതാ​ഗത സംവിധാനങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. യുഎഇലേക്ക് ജിസിസി രാജ്യങ്ങളിൽ ഉള്ളവർക്കും വിലക്കുണ്ട്. രോ​ഗം സ്ഥിരീകരിച്ച 31 പേർ രോ​ഗമുക്തരായെങ്കിലും അസുഖ ബാധിതരുടെ എണ്ണം കൂടുന്നത് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്

Contact the author

web desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More