ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് ഇന്ത്യന്‍ സൈന്യം. ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മുഹമ്മദ് ഇസ്മയില്‍ അല്‍വിയാണ് പുല്‍വാമയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച പുലര്‍ച്ചേ പുല്‍വാമയിലെ ഡച്ചിഗാം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ലംബു, അദ്‌നാന്‍ എന്നീ പേരുകളിലും അറിയപ്പെടുന്ന ഇയാള്‍ ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ ബന്ധുകൂടിയാണ്.
2017-ല്‍ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഇയാള്‍ അന്നുമുതല്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ദനായ ഇയാള്‍ കാര്‍ബോംബ് സാങ്കേതിക വിദ്യയിലും അഗ്രഗണ്യനായിരുന്നു. 2019-ല്‍ നടന്ന പുല്‍വാമ ആക്രമണത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചത് ഇയാളാണെന്ന് ജമ്മു കശ്മീര്‍ ഐജി വിജയകുമാര്‍ പറഞ്ഞു. താലിബാനുമായി ചേര്‍ന്നും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക