ഹോം ക്വാറന്റൈനില്‍ ഉള്ളവരെ നിരീക്ഷിക്കാന്‍ ജിയോ ഫെന്‍സിംഗ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി വയനാട് ജില്ലാ ഭരണകൂടം. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാഹത്തോടെയാണ് ഹോം ക്വാറന്റൈനില്‍ ഉള്ളവരെ നിരീക്ഷിക്കാനാണ് സംവിധാനം ഒരുക്കുന്നത്. ഇതിനായി മൊബൈൽ ട്രാക്കിം​ഗ് സാങ്കേതിക വിദ്യ ഉപയോ​ഗിച്ചാണ് നിരീക്ഷണം. ജിയോ ഫെൻസിം​ഗ്  സോഫ്റ്റ്‌ വേര്‍ ഉപയോ​ഗിച്ചാകും കറങ്ങി നടക്കുന്നവരെ കണ്ടെത്തുക. ജിയോ ഫെൻസിം​ഗ് സഹായത്തെോടെ ഇവരുടെ ഹോം ക്വാറന്റൈൻ ജില്ലാ ഭരണകൂടം ഉറപ്പാക്കും. ജില്ലാ സൈബർ സെല്ലാണ് ഹോം ക്വാറന്റൈലിലുള്ളവരെ ജിയോ ഫെൻസിം​ഗിലൂടെ നിരീക്ഷിക്കുക. നിരീക്ഷണത്തിലുള്ളയാൾ അവർക്ക് അനുവദിച്ച പ്രദേശത്തിന് പുറത്തുകടന്നാൽ സോഫ്റ്റ് വെയറിൽ ഈ വിവരം രേഖപ്പെടുത്തും. ജില്ലാ പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് ഉടൻ തെന്നെ ഈ വിവരം കൈമാറുകയും ചെയ്യും.

ക്വാറന്റൈൻ നിർദ്ദേശം അവ​ഗണിച്ച 2 മുട്ടിൽ സ്വദേശികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സൗദിയിൽ നിന്നും ഒമാനിൽ നിന്നും എത്തിയവരാണ് ഇവർ. കൽപ്പറ്റ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. രോ​ഗത്തെ സംബന്ധിച്ച് വ്യാജപ്രചരണം നടത്തിയ രണ്ട് പേരെ ജില്ലയിൽ അറസ്റ്റ് ചെയ്തു. കൽപ്പറ്റയിൽ ഒരാൾക്ക് രോ​ഗം സ്ഥരീകരിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയതിന് കേസ് എടുത്തത്. വാട്സ്ആപ്പ് ​ഗ്രൂപ്പ അഡ്മിൻ ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Contact the author

web desk

Recent Posts

Web Desk 22 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More