പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴയില്‍ നാട്ടുകാരെ ഭീതിയിലാക്കിയ നായാട്ടുസംഘത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. വനംവകുപ്പാണ് പാലക്കാട് മുതുകുറിശ്ശി സ്വദേശി ഷൈനിനെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച്ച രാവിലെയാണ് ഇയാളെ വനംവകുപ്പ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുപയോഗിച്ചാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. വൈല്‍ഡ് ലൈഫ് ആക്ട് പ്രകാരവും വനത്തില്‍ അതിക്രമിച്ച് കടന്നതിനുമാണ് സംഘത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
നായാട്ട് സംഘത്തിലെ മുഖ്യ സൂത്രധാരനുള്‍പ്പെടെ നാലുപേര്‍ നിലവില്‍ ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് ആയുധങ്ങളും വേട്ടനായ്ക്കളുമായി ഒരു സംഘമാളുകള്‍ രാത്രിയില്‍ സഞ്ചരിക്കുന്നത് കാഞ്ഞിരപ്പുഴ സ്വദേശികളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് ഷൈനെ അറസ്റ്റ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വര്‍ഷങ്ങളായി കാഞ്ഞിരപ്പുഴ ഡാം, വക്കോടന്‍ മലവാരം തുടങ്ങിയ പ്രദേശങ്ങളില്‍ സംഘം നായാട്ട് നടത്തിയിട്ടുണ്ടെന്ന് പാലക്കയം ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സി. സുമേഷ് പറഞ്ഞു.