തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം തിരുവോണത്തിന് മുന്‍പ് പൂര്‍ത്തിയാവില്ല. കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പല ഉത്പന്നങ്ങളും ലഭ്യമാകാതിരുന്നതിനാലാണ് സപ്ലൈകോക്ക് വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നത്. 37 ലക്ഷം പേര്‍ക്കാണ് ഇനിയും കിറ്റ് നല്‍കാനുള്ളത്.
കിറ്റ് വിതരണം ആഗസ്റ്റ് 16 -ന് മുന്‍പ് പൂര്‍ത്തിയാക്കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഏലക്ക, ശര്‍ക്കര വരട്ടി എന്നിവയുടെ ലഭ്യതക്കുറവാണ് കിറ്റ് വിതരണത്തെ ബാധിച്ചത്. ആയിരത്തിലധികം പാക്കിങ് സെന്ററുകളിലൂടെ ഉത്രാട ദിനം വരെയും കിറ്റുകള്‍ കൈമാറുന്നത് തുടരാണ് ഭക്ഷ്യ മന്ത്രി ജി. ആര്. അനില്‍കുമാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 75 ശതമാനമെങ്കിലും തിരുവോണത്തിന് മുമ്പേ പൂര്‍ത്തിയാക്കുവാനാണ് സപ്ലൈകോയും ലക്ഷ്യം വെക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അരക്കിലോ ഉണക്കലരി, ഒരു കിലോ ആട്ട, ഒരു കിലോ പഞ്ചസാര, അരക്കിലോ വെളിച്ചെണ്ണ, അരക്കിലോ ചെറുപയര്‍, ഒരു കിലോ ഉപ്പ്, കാല്‍കിലോ തുവരപ്പരിപ്പ്, 100 ഗ്രാം തേയില, 100 ഗ്രാം മുളകുപോടി, 100 ഗ്രാം മഞ്ഞള്‍പ്പൊടി, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 50 ഗ്രാം കശുവണ്ടി, 50 മില്ലി ഗ്രാം നെയ്യ്, 20 ഗ്രാം ഏലയ്ക്ക,100 ഗ്രാം ശര്‍ക്കരവരട്ടി/ഉപ്പേരി, ശബരി ബാത്ത് സോപ്പ് എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക.