തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ താലിബാന്‍ ശൈലിയില്‍ വധിക്കണമെന്ന് ബിജെപി നേതാവ്

അഗര്‍ത്തല: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ താലിബാന്‍ ശൈലിയില്‍ വധിക്കണമെന്ന് ത്രിപുര ബിജെപി എം.എല്‍.എ അരുണ്‍ ചന്ദ്ര ബൗമിക്ക്. പുതിയ കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി പ്രതിമ ബൊംവിക്ക് അനുമോദനം നല്‍കുന്നതിനിടെയാണ് അരുണ്‍ ചന്ദ്ര ബൗമി വിവാദ പ്രസ്താവന നടത്തിയത്.

വിമാനത്താവളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയാലുടന്‍ താലിബാന്‍ ശൈലിയില്‍ ആക്രമിച്ച് കൊലപ്പെടുത്തണം.  ബിപ്ലബ് കുമാര്‍ സര്‍ക്കാറിനെ സംരക്ഷിക്കാന്‍ എല്ലാവരുടെയും ചോര തുള്ളികള്‍ ആവശ്യമായി വരും. അത് നിങ്ങള്‍ നല്കാന്‍ തയ്യാറാക്കണമെന്നും അരുണ്‍ ചന്ദ്ര ബൗമിക്ക് പറഞ്ഞു. 25 വർഷത്തെ നീണ്ട ഇടതുഭരണം അവസാനിപ്പിച്ച മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്‍റെ നേതൃത്വത്തിലുള്ള ത്രിപുര സർക്കാരിനെ തകർക്കാൻ തൃണമൂല്‍ നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നും അരുണ്‍ ചന്ദ്ര ബൗമിക്ക് കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അരുണ്‍ ചന്ദ്ര ബൗമിക്ക് നടത്തിയ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് തൃണമൂല്‍ നേതാവ് സുബാല്‍ ബൗമിക്ക് അരുണ്‍ ചന്ദ്ര ബൗമിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. വിവാദ പരാമര്‍ശം അരുണ്‍ ചന്ദ്ര ബൗമിക്കിന്‍റെ മാത്രം അഭിപ്രായമാണെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More