'ഏലത്തിന് നിലവാരമില്ല'; ഓണക്കിറ്റിൽ ഗുരുതര അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഇത്തവണത്തെ ഓണക്കിറ്റിൽ ഗുരുതര അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏലം നിലവാരം കുറഞ്ഞതാണെന്ന് അദ്ദേഹം ആരോപിച്ചു. തമിഴ്നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും വി. ഡി. സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

ഓണത്തിന് മുമ്പ് കിറ്റ് വിതരണം പൂര്‍ത്തിയാക്കത്തതില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശനമുന്നയിച്ചിരുന്നു. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കിറ്റ് ലഭിച്ചില്ലെന്നും ജനങ്ങള്‍ നിരാശരാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഓണക്കിറ്റ് ഇതുവരെ വാങ്ങാത്ത റേഷന്‍ ഉടമകള്‍ക്ക് ഓണത്തിന് ശേഷവും കിറ്റ് വാങ്ങാമെന്ന് ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍ വ്യക്തമാക്കി. സാധനങ്ങള്‍ എത്തിച്ചിട്ടില്ലെന്ന ആരോപണം വിവാദമുണ്ടാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More