ഡല്‍ഹി: കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാം എന്നാല്‍ റോഡ് ഉപരോധിക്കാന്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. കര്‍ഷ സമരങ്ങളുടെ ഭാഗമായി യാത്രകാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന പരാതിയിലാണ് കോടതിയുടെ നിര്‍ദേശം. ഹരിയാന , ഉത്തര്‍പ്രദേശ്, സര്‍ക്കാരുകളോട് ഇതിന് പരിഹാരം കാണണമെന്നും കോടതി പറഞ്ഞു.
നോയ്ഡ സ്വദേശി മോണിക്ക അഗര്‍വാളിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ദേശം. കര്‍ഷക സമരം മൂലം നോയ്ഡയില് നിന്നും ദല്‍ഹിയിലേക്കുള്ള യാത്രക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 20 മിനിറ്റ് യാത്ര ചെയ്യേണ്ടിടത്ത് 2 മണിക്കൂര്‍ കൊണ്ടാണ് എത്തുന്നത് എന്നും മോണിക്ക വ്യക്തമാക്കി. ജസ്റ്റിസ് എസ്.കെ കൗള്‍, ജസ്റ്റിസ് ഹൃശികേശ് റോയ് എന്നിവരാണ് വിധി പ്രസ്താവിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പരാതിക്കാരി ഹര്‍ജിയില്‍ ചില പ്രശ്നങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതിന് പരിഹാരം കാണേണ്ടത് സര്‍ക്കാരാണ്. പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒരു വിധത്തിലും ഗതാഗതം തടസ്സപ്പെടരുതെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.