ശങ്കറുമായുളള പ്രശ്‌നം പരിഹരിച്ചു, വടിവേലുവിന് വീണ്ടും അഭിനയിക്കാം

ഒരുകാലത്ത് തമിഴ് സിനിമകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒരാളായിരുന്നു നടന്‍ വടിവേലു. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ അദ്ദേഹം ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ല. ഇതിനുകാരണം തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്കായിരുന്നു. 2017-ല്‍ സംവിധായകന്‍ ശങ്കര്‍ നിര്‍മ്മിച്ച 'ഇംസൈ അരസന്‍ 24ാം പുലിശേരി' എന്ന സിനിമയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്ന വടിവേലുവും അണിയറപ്രവര്‍ത്തകരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാവുകയും പ്രശ്‌നം രൂക്ഷമായതോടെ ചിത്രം ഉപേക്ഷിക്കുകയുമായിരുന്നു.

തുടര്‍ന്ന് വടിവേലുവിന്റെ നിസ്സഹകരണം മൂലമാണ് ചിത്രം പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നതെന്ന് ആരോപിച്ച് ശങ്കര്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനെ സമീപിക്കുകയായിരുന്നു. ചിത്രം ഉപേക്ഷിച്ചതുമൂലം ശങ്കറിനുണ്ടായ നഷ്ടം നികത്താതെ ഇനിമുതല്‍ വടിവേലുവിനെ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ നിലപാട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശങ്കറിന്റെ എസ് പിക്‌ച്ചേഴ്‌സ് പ്രതിനിധികളുടെയും വടിവേലുവിന്റെയും സാന്നിദ്ധ്യത്തില്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നടത്തിയ ചര്‍ച്ചയിലാണ് വടിവേലുവിനെതിരായ വിലക്ക് നീക്കിയത്. തിരിച്ചുവരവില്‍ അഞ്ചുസിനിമകളുടെ കരാറില്‍ വടിവേലു ഒപ്പുവച്ചിട്ടുണ്ട്.

Contact the author

Entertainment Desk

Recent Posts

Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 1 day ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 5 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More