ക്വാർന്റൈൻ നിർദ്ദേശം ലംഘിച്ച ടാക്സ് പ്രാക്ടീഷണറെയും ഭാര്യയെയും ഐസൊലേഷനിലേക്ക് മാറ്റി

മലപ്പുറം പെരിന്തൽമണ്ണയിൽ ഹോം ക്വാർന്റൈൻ നിർദ്ദേശം ലംഘിച്ച ടാക്സ് പ്രാക്ടീഷണറെയും ഭാര്യയെയും ഓഫീസ് ജിവനക്കാരിയെയും മെഡിക്കൽ കോളേജിലെ ഐസൊലേഷനിലേക്ക് മാറ്റി. പൊലീസിന്റെയും ന​ഗരസഭാ ജീവനക്കാരുടെയും സഹായത്തോടെ ആരോ​ഗ്യവകുപ്പ് ജീവനക്കാരാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ചെമ്മലശേരി സ്വദേശികളായ ഇവരെ പട്ടാമ്പി റോഡിലെ  ഓഫീസിൽ നിന്നാണ് പിടികൂടിയത്

ദുബായി സന്ദർശനത്തിന് ശേഷം ഈ മാസം 12 നാണ് ടാക്സ് പ്രാക്ടീഷണറും ഭാര്യയും പെരിന്തൽമണ്ണയിൽ എത്തിയത്. വീട്ടില് നിരീക്ഷണത്തിൽ കഴിയാൻ ആരോ​ഗ്യ വകുപ്പ് ഇരുവരോടും നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ ഇരുവരും ഓഫീസിൽ വരികയും നിരവധി ആളുകളുമായി ബന്ധപ്പെടുകയും ചെയ്തു. ഇവരെ സന്ദർശിച്ച 20 ഓളം പേരെ നിരക്ഷണത്തിലാക്കിയിട്ടുണ്ട്.  ഇവർക്കൊപ്പം നാട്ടിലെത്തിയ മകൻ ഇതിനിടെ തിരികെ ദുബായിലേക്ക് പോയതായി സൂചനയുണ്ട്.  പരിസരവാസികളുടെ പരാതിയെ തുടർന്നാണ് പൊലീസും ആരോ​ഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയത്. അതീവ സുരക്ഷ സംവിധാനങ്ങൾ ഒരുക്കി മൂവരെയും ആംബുലൻസിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഇവരുടെ വീട് പൊലീസ് സീൽ ചെയ്യുകയും കാർ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ വീട് ന​ഗരസഭാ ജീവനക്കാർ അണുനാശിന് തളിച്ച് അണുവിമുക്തമാക്കി.  കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിനായി ഇവരെ കൗൺസിലി​ങ്ങിന് വിധേയമാക്കുമെന്ന് ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കി. മഞ്ചേരി മെഡിക്കൽ കോളേജിലെ ഐസൊലേഷനിലേക്കാണ് ഇവരെ മാറ്റിയത്

Contact the author

web desk

Recent Posts

Web Desk 22 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More