ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

ടാറ്റയുടെ പുതിയ ഇലക്ട്രിക്ക് കാറായ ടി​ഗോർ ഇവി, ​ഗ്ലോബല്‍ ന്യൂ കാർ അസസ്മെന്റ് പ്രോ​ഗ്രാമിന്റെ ക്രാഷ് ടെസ്റ്റിൽ ഫോർ സ്റ്റാർ നേടി.  ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷൻ, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഐസോഫിക്സ് കണക്റ്ററുകൾ തുടങ്ങിയ അധിക സുരക്ഷാ സവിശേഷതകളോടെ ഇലക്ട്രിക് വാഹനത്തിന്റെ സുരക്ഷാ റേറ്റിംഗ് കൂടുതൽ മെച്ചപ്പെടുത്താവുന്നതാണെന്ന് സുരക്ഷാ റേറ്റിം​ഗ് ഏജൻസി വ്യക്തമാക്കി. ഗ്ലോബൽ എൻ‌സി‌എ‌പിയിൽ ക്രാഷ് ടെസ്റ്റ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് ടാറ്റാ ടിഗോർ ഇവി. 

ടാറ്റാ മോട്ടോഴ്സ ഈ വർഷം വിപണിയിൽ ഇറക്കിയ ഇലക്ട്രിക്ക് കാറായ ടി​ഗോർ ഇവിയുടെ ബേസ് മോഡലിന് 12 ലക്ഷം രൂപയാണ് എക്സ് ഷോറും വില. അടുത്ത മാസം ആദ്യം കാറിന്റെ ബുക്കിം​ഗ് ആരംഭിക്കും. 21,000 രൂപ നൽകി കാർ ബുക്ക് ചെയ്യാവുന്നതാണ്. വാഹനം മൂന്ന് ട്രിമ്മുകളിലും രണ്ട് കളർ ഓപ്ഷനുകളിലും ലഭ്യമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒറ്റ ചാർജിൽ ടാറ്റാ ടിഗോർ ഇവിക്ക് 306 കിലോമീറ്റർ ഓടുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.  IP67 റേറ്റുചെയ്ത 26 kWh ലിഥിയം അയൺ ബാറ്ററി പായ്ക്ക് ഫാസ്റ്റ് ചാർജർ അല്ലെങ്കിൽ 15A ഹോം സോക്കറ്റ് ഉപയോഗിച്ച് കാർ ചാർജ് ചെയ്യാം. വാഹനത്തിന്റെ ഇലക്ട്രിക് പവർട്രെയിൻ 73.75 എച്ച്പി കരുത്തും 170 എൻഎം ടോർക്കും നൽകുന്നു.

Contact the author

Web Desk

Recent Posts

National Desk 3 months ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 10 months ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 1 year ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

More
More
Web Desk 1 year ago
Automobile

ഫാസ്റ്റ് ടാ​ഗു വഴി പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കാം

More
More
Business Desk 1 year ago
Automobile

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പുകളിൽ ടാറ്റാ ഇലക്ട്രിക്ക് ചാർജിം​ഗ് സ്റ്റേഷനുകൾ സ്ഥാപിക്കും

More
More
Business Desk 1 year ago
Automobile

ഓലയുടെ ഇലക്ട്രിക്ക് സ്കൂട്ടറിന് ഇന്ത്യയിൽ റെക്കോഡ് ബുക്കിം​ഗ്

More
More