ജിപ്സിയെക്കാള്‍ കരുത്തന്‍; ജിംനിക്ക് മികച്ച പ്രതികരണം

ഇന്ത്യൻ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതി സുസുക്കി ജിംനിയുടെ (Maruti Suzuki Jimny) ലോഞ്ച് ജൂൺ 7-ന് നടക്കും. അതിനു മുന്‍പായുള്ള മീഡിയ ഡ്രൈവ് കഴിഞ്ഞ ദിവസം ഡെറാഡൂണില്‍വെച്ച് നടന്നിരുന്നു. ഓഫ് റോഡ് കഴിവുകളും എസ് യു വിയുടെ തലപ്പൊക്കവും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമൊക്കെയുള്ള ജിംനി വലിയ വിജയമാകും എന്നാണ് പ്രേക്ഷക പ്രതികരണം വ്യക്തമാക്കുന്നത്. വില, മൈലേജ് തുടങ്ങിയ കാര്യങ്ങളൊന്നും ഇതുവരെ കമ്പനി പ്രഖ്യാപിച്ചില്ലെങ്കിലും 75000 പേര്‍ ഇതിനകംതന്നെ വാഹനം ബുക്ക്‌ ചെയ്തുകഴിഞ്ഞു.

ഈ വർഷം ആദ്യം നടന്ന ഓട്ടോ എക്സ്പോയിൽ വച്ചാണ് മാരുതി സുസുക്കി ജിംനി പ്രദർശിപ്പിച്ചത്. പല വിപണികളിലും വിൽപ്പനയിലുള്ള 3 ഡോർ ജിംനിയിൽ നിന്ന് വ്യത്യസ്തമായ 5 ഡോർ ജിംനിയാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. ഓഫ്-റോഡ് 5-ഡോർ എസ്‌യുവിക്ക് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളുണ്ടാകില്ല. കെ 15 ബി ഡ്യുവൽജെറ്റ് എൻജിനാണ് നിലവിൽ ജിംനിയുടെ രാജ്യാന്തര മോഡലുകളിൽ. അതേ കോൺഫിഗറേഷൻ തന്നെ സുസുക്കി ഇന്ത്യയിലുമെത്തിച്ചു. സുസുക്കിയുടെ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലവുമുണ്ട്. ഓഫ്-റോഡ് കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ജിംനിയിൽ 3-ലിങ്ക് റിജിഡ് ആക്‌സിൽ സസ്പെൻഷനും ഇലക്ട്രോണിക് ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ഉണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് K15B പെട്രോൾ എഞ്ചിന്റെ കരുത്താണ് മാരുതി സുസുക്കി ജിംനിയിലുള്ളത്. 105 ബിഎച്ച്പി പവറും 134.2 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കുന്ന എഞ്ചിനാണിത്. ജിംനിയിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷനും 4 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ഉണ്ടാകും. സീറ്റ, ആൽഫ എന്നീ രണ്ട് വേരിയന്റുകളിലാണ് വാഹനം ലഭ്യമാവുക. ഓട്ടോ എൽഇഡി ഹെഡ്‌ലാമ്പുകളുമായി വരുന്ന മാരുതി സുസുക്കി ജിംനിയുടെ ഇന്റീരിയറിൽ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സ്മാർട്ട് പ്ലേ പ്രോ+ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ആർകെംസ് സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകളുണ്ട്. ആറ് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റുള്ള ഇഎസ്പി, ഹിൽ-ഡിസന്റ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, ഇബിഡിയുള്ള എബിഎസ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 10 months ago
Automobile

'അത് വെളിപ്പെടുത്താനാകില്ല'; കാര്‍ കളക്ഷനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

More
More
National Desk 1 year ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 2 years ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 2 years ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

More
More
Web Desk 2 years ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

More
More
Web Desk 2 years ago
Automobile

ഫാസ്റ്റ് ടാ​ഗു വഴി പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കാം

More
More