വാരിയംകുന്നന്‍ ഞാന്‍ നിര്‍മ്മിക്കാം, നായകനാവാന്‍ ധൈര്യമുളള ഏത് കലാകാരനാണുളളത്- ലീഗ് സംസ്ഥാന സെക്രട്ടറി

നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിക് അബുവും പിന്മാറിയതോടെ പ്രതിസന്ധിയിലായ വാരിയംകുന്നന്‍ സിനിമയുടെ നിര്‍മ്മാണം താന്‍ ഏറ്റെടുക്കാമെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം.  'സിനിമയുടെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ ഞാന്‍ തയാറാണ്. വാരിയന്‍ കുന്നന്റെ വേഷം ഏറ്റെടുക്കാന്‍ ധൈര്യമുളള ഏത് കലാകാരനാണുളളത്.. പറ' എന്നാണ്  ഷാഫി ചാലിയം ഫേസ്ബുക്കില്‍ കുറിച്ചത്.

മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന വാരിയംകുന്നനില്‍ നിന്ന് പൃഥ്വിരാജും ആഷിക് അബുവും പിന്മാറിയതിനുപിന്നാലെയായിരുന്നു ഷാഫി ചാലിയം സിനിമ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. 2020 ജൂണില്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷിക ദിനത്തില്‍ ആരംഭിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് അപ്‌ഡേറ്റുകളൊന്നുമുണ്ടായില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാരിയംകുന്നന്‍ സിനിമയുടെ പ്രഖ്യാപനത്തിനുപിന്നാലെ പൃഥ്വിരാജിനും ആഷിക് അബുവിനും നേരേ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ നിര്‍മ്മാതാവുമായുളള തര്‍ക്കമാണ് സിനിമ ഉപേക്ഷിക്കാനുളള കാരണമെന്ന് ആഷിക് അബു പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More