നാരദാ കേസ്: ഇഡി കുറ്റപത്രം സമർപ്പിച്ചു; പ്രതിപട്ടികയിൽ രണ്ട് മന്ത്രിമാരും

ഡല്‍ഹി: നാരദാ ഒളിക്യാമറ ഓപ്പറേഷൻ കേസിൽ ബം​ഗാളിലെ 2 മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ഗതാഗത, ഭവന വകുപ്പ് മന്ത്രി ഫിർഹാദ് ഹക്കിം, തദ്ദേശ വകുപ്പ് മന്ത്രി-സുബ്രതാ മുഖർജി, തൃണമുൽ കോൺ​ഗ്രസ് എം എൽ എ  മദൻ മിത്ര , മുൻ കൊൽക്കത്ത മേയർ  സോവൻ ചാറ്റർജി, ഐപിഎസ് ഓഫീസർ എസ്എംഎച്ച് മിർസ എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. കൊൽക്കത്തയിലെ പ്രത്യേക ജഡ്ജിക്ക് മുമ്പാകെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, 2002 പ്രകാരമാണ് കുറ്റപത്രം നൽകിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാരദാ ഒളിക്യാമറാ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ആന്റി കറപ്ഷൻ ബ്യൂറോയും സിബിഐയും രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം അന്വേഷണം  നടത്തിയത്. പ്രതികൾ കള്ളപ്പണം വെളുപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഇഡി കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 2014 ൽ നാരദ ന്യൂസ് പോർട്ടലിലെ  മലയാളി മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ നടത്തിയ  സ്റ്റിംഗ് ഓപ്പറേഷനിലാണ് 13  എംഎൽഎമാർ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.  കേസിലെ മറ്റ് പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം അന്വേഷണം നടക്കുകയാണ് എന്ന് ഇ ഡി കോടതിയെ അറിയിച്ചു. 

Contact the author

National Desk

Recent Posts

National Desk 17 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 18 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More