കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ തീവ്ര ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ആരോഗ്യ വകുപ്പും മൃഗ സംരക്ഷണ വകുപ്പും വിദഗ്ദരായ വൈറോളജിസ്റ്റുകളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഈ പ്രവര്‍ത്തങ്ങളില്‍ മുഴുകിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ആടുകളുടേയും പ്രദേശത്തുള്ള മറ്റു വളര്‍ത്തുമൃഗങ്ങളുടേയും സ്രവ സാമ്പിളുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. നിപ ബാധിച്ച് മരണപ്പെട്ട മുഹമ്മദ് ഹാഷിം എന്ന 12 കാരന്റെ വീടിന് സമീപവും പ്രദേശത്തുമാണ് സാമ്പിള്‍ പരിശോധന നടക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വവ്വാലുകളുടെ സ്രവ സാമ്പിള്‍ പരിശോധനക്കാണ് ഊന്നല്‍ നല്‍കുന്നത്. ഹാഷിമിന് അസുഖം വരുന്നതിന് മുന്‍പ് വീട്ടിലെ ആടിന് ചില ദഹന സംബന്ധമായ പ്രശ്നങ്ങള്‍ നേരിട്ടിരുന്നതായും കുട്ടി ആടിനെ പരിചരിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആടിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കാടുപന്നി ശല്യം കൂടുതലായുള്ള ഈ പ്രദേശത്തുനിന്നു പന്നിയുടെ സ്രവ സാമ്പിള്‍ എടുക്കാനും തീരുമാനമുണ്ട്. ഇതിനായി വനം വകുപ്പിന്റെ അനുമതിതേടും.