മാധ്യമ പ്രവര്‍ത്തകയ്ക്ക് അശ്ലീല ചുവയുള്ള സന്ദേശം: എന്‍ പ്രശാന്ത് ഐ എ എസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ കേരള ഇന്‍ലാന്‍റ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ എം.ഡി എന്‍ പ്രശാന്ത്‌ ഐ എ എസിനെതിരെ പൊലീസ് കേസെടുത്തു. ജോലിയുടെ ഭാഗമായി വാട്സാപ്പില്‍ സന്ദേശമയച്ച മാതൃഭൂമി ലേഖിക കെ.പി പ്രവിതയ്ക്ക് അശ്ലീലച്ചുവയുള്ള ഇമോജികളയച്ചുവെന്നാണ് പരാതി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്‍ പ്രശാന്തിനെതിരായ പരാതിയില്‍ എറണാകുളത്തെ പാലാരിവട്ടം പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സന്ദേശമയച്ച ലേഖികക്ക് അശ്ലീല ചുവയുള്ള ഇമോജികളാണ് എന്‍ പ്രശാന്ത്‌ ഐ എ എസ് തിരിച്ചയത്. ഇതിനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷനില്‍നിന്ന് പൊലീസ് നിയമോപദേശം തേടിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ജോലിയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം അയക്കുന്നത് സ്വാഭാവികമാണ്. അതേസമയം, വിവരങ്ങള്‍ നല്‍കുവാനും, നല്‍കാതിരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ മോശമായ പ്രതികരണം നടത്തുന്നത് തെറ്റായ പ്രവണതയാണെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഭവത്തെ തുടര്‍ന്ന് പ്രശാന്തിനെ ന്യായികരിച്ച് ഭാര്യ ലക്ഷ്മി രംഗത്തെത്തിയിരുന്നു. പേഴ്സണല്‍ വാട്ട്‌സാപ്പിലേക്ക് സന്ദേശമയക്കാനും, ഉദ്ദേശിച്ച വിവരങ്ങള്‍ ലഭ്യമായില്ലെങ്കില്‍ അവര്‍ക്കെതിരെ പരാതി നല്‍കി അകത്താക്കാനും ഇത് വെള്ളരിക്കാപ്പട്ടണമല്ല. താനാണ് മാധ്യമപ്രവര്‍ത്തകക്ക് സന്ദേശമയച്ചതെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More