തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പുറത്ത് വന്നതിനു പിന്നാലെ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി കെ പി അനില്‍ കുമാര്‍. ഇന്ദിരാഗാന്ധിയുടെ ചിതാഭസ്മം പയ്യാമ്പലം ബീച്ചില്‍ നിമഞ്ജനം ചെയ്തപ്പോള്‍ മലിനമായി എന്ന് ആക്ഷേപിച്ചയാളാണ് കെ സുധാകരനെന്ന് ആനില്‍ കുമാര്‍ പറഞ്ഞു. അതോടൊപ്പം മുരളിധരന് അച്ചടക്കം പഠിപ്പിക്കേണ്ടതില്ലെന്നും അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിയില്ലെങ്കില്‍ ടി സിദ്ദിഖ് ഇല്ല. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയത് ടി സിദ്ദിഖിന് വേണ്ടിയായിരുന്നുവെന്നും അനില്‍കുമാര്‍ ആരോപിച്ചു. താന്‍ നേരത്തെ കോണ്‍ഗ്രസില്‍ നിന്നും പുറത്ത് വരേണ്ടയാളായിരുന്നു. കോണ്‍ഗ്രസിന്റെ മുഖമുദ്ര സി പി എം വിരുദ്ധതയാണെന്നും അനില്‍ കുമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസമാണ് അനില്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സി പി എമ്മില്‍ ചേര്‍ന്നത്. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ താനില്ലെന്ന് പറഞ്ഞു കൊണ്ടാണ് അനില്‍കുമാര്‍ രാജിവെച്ചത്. ഇതിനെതിരെ കെ മുരളിധരന്, ടി സിദ്ദിഖ്, വിഡി സതീശന് എന്നിവര്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ മാറ്റം കൊണ്ട് വരുമ്പോള്‍ ചിലര്‍ പുറത്ത് പോകുന്നത് സ്വാഭാവികമാണെന്നും, അതുകൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്.
നിമഞ്ജനം