കർഫ്യൂ ലംഘിച്ചാല്‍ വെടിവെക്കാൻ ഉത്തരവ് കൊടുക്കുമെന്ന് ചന്ദ്രശേഖര റാവു

കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങനങ്ങളിൽ വിവാദ പ്രസ്താവനയുമായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച കർഫ്യൂ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടാൽ വെടിവെക്കാൻ ഉത്തരവ് കൊടുക്കുമെന്ന് ചന്ദ്രശേഖര റാവു പറഞ്ഞു. തന്നെ കൊണ്ട് ഇത് ചെയ്യിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിരീക്ഷണത്തിലുള്ളവർ സർക്കാർ നിർദ്ദേശങ്ങൾ മറികടക്കുന്നാൽ പാസ്പോർട്ട് കണ്ടുകെട്ടും. ലോക്ഡൗണിനോട് ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ സൈന്യത്തെ വിളിക്കും- ചന്ദ്രശേഖര റാവു കൂട്ടിച്ചേർത്തു.

വിലക്കും നിരോധനാ‍ജ്ഞയും ലംഘിച്ച് നിരവധി പേരാണ് ഇന്നും ഇന്നലെയും നിരത്തുകളിൽ ഇറങ്ങിയത്. വിഷയത്തിൽ ഫലപ്രദമായി  ഇടപെടാൻ ജനപ്രതിനിധികളോട് സർക്കാർ ആവശ്യപ്പെട്ടു. ലോക്ഡൗൺ നടപ്പാക്കുന്നതിന് പൊലീസിനെ സാഹായിക്കാൻ ജനപ്രതിനിധികളോട് പറഞ്ഞു.

Contact the author

web desk

Recent Posts

National Desk 3 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 4 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More